ആറ്റിങ്ങല്‍ മാമം ബസ് അപകടത്തില്‍ മരിച്ച അശ്വതിയുടെ കുടുംബത്തിന് 50,000 രൂപ അടിയന്തരസഹായം അനുവദിച്ചു

ആറ്റിങ്ങല്‍ മാമം ബസ് അപകടത്തില്‍ മരിച്ച ഇടയ്‌ക്കോട് ഐടിഐ വിദ്യാര്‍ഥിനി അശ്വതിയുടെ കുടുംബത്തിന് അടിയന്തരസഹായമായി പട്ടികജാതി വകുപ്പ് 50,000 രൂപ അനുവദിച്ചെന്ന് വകുപ്പുമന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. പട്ടികജാതി വകുപ്പിനു കീഴിലെ ഇടയ്‌ക്കോട് ഐടിഐയിലെ 11 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റ 10 വിദ്യാര്‍ഥികളുടെയും ചികിത്സ ഉറപ്പുവരുത്തുമെന്നും ആവശ്യമായ സഹായം ചെയ്യുമെന്നും ബി സത്യന്‍ എംഎല്‍എക്ക് മന്ത്രി ഉറപ്പുനല്‍കി. അശ്വതിയുടെ കുടുംബത്തെ സംരക്ഷിക്കണമെന്നും ബി സത്യന്‍ എംഎല്‍എ ആവശ്യപ്പെട്ടു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എംഎല്‍എയും ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം പ്രദീപും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചശേഷം അടിയന്തരസഹായത്തിനായി മന്ത്രിയെ സമീപിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























