ബാര്‍ കോഴക്കേസ്: ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ബാര്‍ കോഴക്കേസില്‍ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. കേസിലെ എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. കേസില്‍ കെ.എം മാണിക്കും എതിര്‍ കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസയച്ചു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെ കുറിച്ചുള്ള പൊതുപ്രസ്താവനകള്‍ക്കും ഹൈക്കോടതി കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവരോ അന്വേഷണ ഉദ്യോഗസ്ഥരോ പ്രസ്താവനകള്‍ നടത്തരുത്. മാണി നിരപരാധിയാണെന്ന പ്രസ്താവന മുഖ്യമന്ത്രി നടത്താന്‍ പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടെ നടപടി കേസിലെ ഇടപെടല്‍ തന്നെയാണെന്നും കോടതി നിരീക്ഷിച്ചു. ഒപ്പം കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനും വിജിലന്‍സ് രേഖകള്‍ പരിഗണിക്കുമെന്നും കോടതി വ്യകതമാക്കി.
കേസ് സംസ്ഥാനത്തിന് അകത്തുള്ള ഒരു ഏജന്‍സി അന്വേഷിക്കുന്നത് നീതിപൂര്‍വമാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിന് അകത്തുള്ള ഒരു മന്ത്രിക്ക് എതിരെയാണ് അന്വേഷണം. അതുകൊണ്ട് കേരളത്തിന് പുറത്തുള്ള സി.ബി.ഐ പോലെയുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതല്ലെ ഉചിതമെന്നും ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ഹര്‍ജി പരിഗണിക്കവെ പരാമര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























