ഓണ്‍ലൈന്‍ പെണ്‍വാണിഭം: പൊലീസ് അന്വേഷിക്കുന്ന അച്ഛായന്‍ ജോഷി പറവൂര്‍ പീഡനക്കേസിലെ പ്രതി

ഇതാണാ ആ അച്ഛായന്‍, ഒടുവില്‍ അച്ഛായനും പിടിയിലാകുന്നു. എറണാകുളത്തെ റിസോര്‍ട്ടില്‍ പൊലീസുകാരെ കാറിടിച്ചുവീഴ്ത്താന്‍ ശ്രമിച്ച് പെണ്‍വാണിഭത്തിനെത്തിച്ച രണ്ട് സ്ത്രീകളുമായി രക്ഷപ്പെട്ടത് പറവൂര്‍ പീഡനക്കേസിലെ അഞ്ചാം പ്രതി ജോഷി. കാറിലുണ്ടായിരുന്ന സ്ത്രീകളെയും കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരും തിരിച്ചറിഞ്ഞെങ്കിലും ജോഷിയെയും സ്ത്രീകളെയും പിടികൂടാന്‍ പൊലീസിന് ഇനിയുമായില്ല. പറവൂരില്‍ ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്തകേസ് എറണാകുളം സ്‌പെഷ്യല്‍കോടതിയില്‍ വിചാരണയിലിരിക്കെയാണ് ജോഷി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യ ഇടനിലക്കാരനായത്. കൊച്ചിയില്‍ നിന്ന് പൊലീസ് പിടിയിലായ ആഷിഖിന്റെ ഭാര്യ മുബീന, കൂട്ടുകാരി വന്ദന എന്നിവരാണ് ജോഷിക്കൊപ്പം കാറിലുണ്ടായിരുന്നത്. കാറില്‍ രക്ഷപ്പെട്ട ജോഷിക്കൊപ്പം ഇവരും ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസിന്റെ നിഗമനം.
ചേര്‍ത്തല എഴുപുന്ന സ്വദേശിയായ അച്ചായനെന്നറിയപ്പെടുന്ന ജോഷിക്കെതിരെ എറണാകുളം റൂറലിലും കൊച്ചി സിറ്റിയിലും വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഒരു ഡസനോളം പെണ്‍വാണിഭക്കേസുകളുള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇയാള്‍ക്കെതിരെ പെണ്‍വാണിഭക്കേസുകളുണ്ട്. എറണാകുളം ജില്ലയില്‍ ആലുവ, പറവൂര്‍, ഫോര്‍ട്ട് കൊച്ചി, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവില്‍ ഇയാള്‍ക്കെതിരെ അനാശാസ്യത്തിനും പെണ്‍വാണിഭത്തിനും കേസെടുത്തിട്ടുള്ളത്. വീടുകളും ഫ്‌ളാറ്റുകളും വാടകയ്‌ക്കെടുത്ത് കൊച്ചുപെണ്‍കുട്ടികളെയും യുവതികളെയും കൂടെ താമസിപ്പിച്ച് ആവശ്യക്കാര്‍ക്ക് പണം വാങ്ങി കാഴ്ചവയ്ക്കുന്നതാണ് ഇയാളുടെ രീതി. പെണ്‍വാണിഭത്തിലൂടെ പണം സമ്പാദിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന ഇയാള്‍ക്ക് ഈ രംഗത്ത് അന്തര്‍ സംസ്ഥാന ബന്ധമുള്ളതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാംഗ്‌ളൂര്‍, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് ഇയാള്‍ വാണിഭം നടത്തിയിട്ടുള്ളതായി പറയപ്പെടുന്നു. ജനവാസ മേഖലകളിലും വി.ഐ.പികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും ഭാര്യാഭര്‍ത്താക്കന്‍മാരെന്ന വ്യാജേന താമസിച്ചാണ് ഇയാളുടെ ഇടപാട്.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ എറണാകുളത്തുനിന്ന് തിരുവനന്തപുരം സൈബര്‍ പൊലീസിന്റെ പിടിയിലായ ബിക്കനി മോഡല്‍ രശ്മി.ആര്‍. നായര്‍,ഭര്‍ത്താവായ ചുംബന സമരനായകന്‍ രാഹുല്‍ പശുപാലന്‍, കൂട്ടാളിയായ കാസര്‍കോട് സ്വദേശിയും കുപ്രസിദ്ധ ക്രിമിനലുമായ അക്ബറിക്കയെന്ന അബ്ദുള്‍ ഖാദര്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് പറവൂറുള്‍പ്പെടെ പത്തിലധികം പെണ്‍വാണിഭക്കേസുകളില്‍ പ്രതിയായ ജോഷിയെപ്പറ്റിയുള്ള സൂചന പൊലീസിന് ലഭിച്ചത്. ഇയാള്‍ക്കായി ചേര്‍ത്തലയിലെ വീട്ടില്‍ കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. െ്രെകംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കായി സംസ്ഥാനത്ത് വ്യാപകമായ അന്വേഷണം നടന്നുവരികയാണ്. പെണ്‍വാണിഭത്തിന് പുറമേ ആലുവയിലെ റിസോര്‍ട്ടില്‍ നിന്ന് കാര്‍ തടഞ്ഞ എസ്.ഐ ചാക്കോയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും കാറിടിച്ച് വീഴ്ത്തി കടന്ന ഇയാള്‍ക്കെതിരെ അതിനും ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ രക്ഷപ്പെട്ട ആള്‍ട്ടോ 800 കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
ഓണ്‍ലൈന്‍ മുഖാന്തിരമുള്ള ഇടപാടുകളായിരുന്നതിനാല്‍ ജോഷിയ്ക്ക് പെണ്ണിടപാടുള്ളതായി അടുത്തകാലത്ത് പൊലീസിനോ അടുപ്പക്കാര്‍ക്കോ സൂചനയുണ്ടായില്ല. അബ്ദുള്‍ഖാദറിന്റെ മൊഴി പ്രകാരം തിരുവനന്തപുരം സൈബര്‍െ്രെകം പൊലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തുമ്പോഴാണ് കൊച്ചി സിറ്റി പൊലീസും ആലപ്പുഴ പൊലീസും ജോഷിയ്ക്ക് ഇപ്പോഴും പെണ്ണിടപാടുണ്ടെന്ന കാര്യം മനസിലാക്കിയത്. ജോഷിയുടെ പ്രവര്‍ത്തനമേഖലയോ ക്യാമ്പോ അറിയാതിരുന്നതാണ് ഇയാളെ പിടികൂടുന്നതിന് തടസമായത്. എന്നാല്‍ജോഷിയെപ്പറ്റി സൂചനകളുണ്ടെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന െ്രെകംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























