എന്താണ് ഫാറൂഖ് കോളേജിലെ യഥാര്‍ത്ഥ സാഹചര്യം? ഉത്തരവുമായി വിദ്യാര്‍ത്ഥികള്‍

ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ചൂടുപിടിക്കുമ്പോള്‍ ഫാറൂഖ് കോളേജിലെ യഥാര്‍ത്ഥ സാഹചര്യം എന്താണെന്നുള്ള വീഡിയോയുമായി ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. വിവേചനവും ഫാറൂഖും പിന്നെ ഞങ്ങളും എന്ന് പേരിട്ടിരിക്കുന്ന വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.
ആണ്‍പെണ്‍വിവേചനത്തിന്റെ തലസ്ഥാനമെന്ന ആരോപണങ്ങള്‍ക്ക് നടുവിലാണ് ഫാറൂഖ് കോളേജെന്നും എന്നാല്‍ അത്തരം ഒരു വിവേചനം കോളേജില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന വിഷയത്തില്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചിലത് പറയാനുണ്ട് എന്ന ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിന്റേയും വര്‍ഗീയ മനോഭാവത്തിന്റേയും അധ്യാപകരുടെ ഫ്യൂഡല്‍ ചിന്താഗതികളുടേയും കഥകള്‍ പുറംലോകത്തെ അറിയിക്കാന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും മത്സരിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്ന വീഡിയോ ഇത്തരം വാര്‍ത്തകളെ ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചിരിച്ചുതള്ളുകയാണെന്ന് അവകാശപ്പെടുന്നു.
കോളേജിന്റെ ഏതുകോണിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് കാണാമെന്നും ആരോഗ്യപരമായ സമ്പര്‍ക്കത്തിനും ഇടപെടലുകള്‍ക്കും അധികാരികള്‍ സ്വാതന്ത്യം നല്‍കുന്നുണ്ടെന്നും ലിംഗവിവേചനമുണ്ടെന്നുള്ള വാദം സ്ഥാപിത താല്പര്യങ്ങളുടെ പുറത്തുള്ളതാണെന്നും ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ തന്നെ വീഡിയോയില്‍ സമര്‍ത്ഥിക്കുന്നുണ്ട്.
ഫാറൂഖ് കോളേജ് ഒരു മദ്രസയാണെന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്ന രീതിയില്‍ പുറത്തുവന്ന പ്രിന്‍സിപ്പാളിന്റെ പ്രസ്താവനക്കുള്ള വിശദീകരണവുമായി പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ഇ.പി.ഇമ്പിച്ചിക്കോയയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. അത്തരമൊരു പ്രതികരണം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ജില്ലയിലെ മറ്റു കോളേജുകളില്‍ ലഭിക്കുന്നതിലേക്കാള്‍ സ്വാതന്ത്ര്യം ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും വീഡിയോ അവകാശപ്പെടുന്നു.
ഇനിയും സംശയം തീരാത്തവര്‍ക്ക് ധൈര്യമായി കോളേജിനകത്തെത്തി വിദ്യാര്‍ത്ഥികളോട് തന്നെ കാര്യങ്ങള്‍ നേരിട്ട് ചോദിച്ച് മനസ്സിലാക്കാമെന്നും ഇവര്‍ പറയുന്നു. കോളേജിന്റെ സ്വാതന്ത്ര്യവും സംസ്‌ക്കാരവും എത്തരത്തില്‍ അറിഞഅഞുകൊണ്ടാണ് തങ്ങള്‍ ഇവിടെ പഠിക്കാനെത്തിയതെന്നും ക്യാംപസിലെ സൗഹൃദങ്ങളുടെ മണവും സൗന്ദര്യവും തങ്ങള്‍ ആവോളം ആസ്വദിക്കുന്നുമുള്ള സ്വാതന്ത്ര്യം എന്നമുണ്ടായിരുന്നു എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
കോളേജിന്റെ വിലക്ക് ലംഘിച്ച് കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ക്ലാസില്‍ നിന്ന് ഇറക്കിവിട്ടതാണ് വിവാദമായത്. വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് പിന്നീടുള്ള ദിവസങ്ങളില്‍ ഉയര്‍ന്നത്. രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നുള്ളവരും കോളേജിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതെല്ലാം കോളേജിനെ അപകീര്‍ത്തിപ്പെടുത്താനാണെന്നായിരുന്നു കോളേജിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























