കൊട്ടാരക്കരയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം

കൊട്ടാരക്കര അമ്പലക്കരയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകന്‍ അനോജിനാണ് വെട്ടേറ്റത്. സംഘര്‍ഷത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. പരിക്കേറ്റ അനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ ബൈക്ക് അടക്കം നിരവധി വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദേശത്ത് കുറച്ചു ദിവസമായി സംഘര്‍ഷം നിലനിന്നിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha