ചരിത്ര പ്രധാനമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്, പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ദര്‍ശന സായൂജ്യം നേടാന്‍ എത്തും

ചരിത്രപ്രധാനമായ ഗുരുവായൂര്‍ ഏകാ ദശി ഇന്ന് ആഘോഷിക്കും. ഗുരുവായൂരപ്പനെ ദര്‍ശിച്ച് ദര്‍ശന സായൂജ്യം നേടാന്‍ പതിനായിരങ്ങള്‍ ക്ഷേത്രസന്നിധിയിലെത്തും. ഗുരുവായൂര്‍ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് ഇന്ന്. രാവിലെ ഏഴിന് കാഴചശിവേലിക്ക് ഗജരത്‌നം പത്മനാഭന്‍ സ്വര്‍ണക്കോലമേറ്റും. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയാകും. രാവിലെ ഒമ്പതിന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിനു പഞ്ചവാദ്യം അകമ്പടിയാകും. തിരിച്ചെഴുന്നള്ളിപ്പിന് ഗുരുവായൂര്‍ മുരളിയുടെ നാദസ്വരമുണ്ടാവും.
ക്ഷേത്ര ദര്‍ശനത്തിനും പ്രസാദഊട്ടിനും പ്രത്യേകം ക്രമീകരണങ്ങള്‍ ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏകാദശി വൃതം എടുക്കുന്നവര്‍ക്കായി പ്രത്യേക വിഭവങ്ങളാണ് ഇന്ന് പ്രസാദ ഊട്ടിനു നല്‍കുക. ഗോതമ്പ് ചോറ്, രസകാളന്‍, പുഴുക്ക്, ഗോതമ്പ് പായസം എന്നിവയാ ണ് വിഭവങ്ങള്‍. രാവിലെ 9.30മുതല്‍ പടിഞ്ഞാറെനടയിലെ അന്നലക്ഷ്മി ഹാളിലും, നടപ്പുരയില്‍ തയ്യാ റാക്കിയിട്ടുള്ള പ്രത്യേക പന്തലിലുമായാണ് പ്രസാദ ഊട്ട് നല്‍കുന്നത്.
സന്ധ്യക്ക് പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് രഥം എഴുന്നള്ളിപ്പ് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെത്തും. ഇന്നലെ പുലര്‍ച്ചെ തുറന്ന ക്ഷേത്രനട ഇനി പൂജകള്‍ക്കല്ലാതെ നാളെ രാവിലെ ഒമ്പതുവരെ അടക്കില്ല. ദ്വാദശി ദിവസമായ നാളെ രാവിലെ വേദജ്ഞര്‍ക്ക് ദക്ഷിണ നല്‍കി തുളസീ തീര്‍ഥം സേവി ക്കുന്നതോടെയാണ് ഏകാദശി വൃതം പൂര്‍ണമാകുന്നത്. ദശമി ദിവസമായ ഇന്നലെ മുതല്‍ തന്നെ ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്കാണനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷയ്ക്കുമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha