ആചാരം ലംഘിച്ച് ശബരീദര്‍ശനത്തിലെത്തിയ നാല്‍പത്തഞ്ചുകാരിയെ സന്നിധാനത്ത് പോലീസ് തടഞ്ഞ് തിരിച്ചു വിട്ടു

ആചാരം ലംഘിച്ച് ശബരീശ ദര്‍ശനത്തിനെത്തിയ നാല്‍പത്തഞ്ചുകാരിയെ സന്നിധാനത്ത് വലിയനടപ്പന്തലില്‍ പോലീസ് തടഞ്ഞ് തിരികെ അയച്ചു. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി പിട്ടാപ്പുറം വില്ലേജില്‍ ലക്ഷ്മിയെയാണ് പോലീസ് പിടികൂടിയത്. വലിയ നടപ്പന്തലില്‍ വെര്‍ച്ച്വല്‍ക്യൂ ആരംഭിക്കുന്ന ഭാഗത്തു വച്ചാണ് ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവരെ ജനറലാശുപത്രിയുടെ സമീപത്തേക്ക് മാറ്റിനിര്‍ത്തി. വിവരമറിഞ്ഞ് സന്നിധാനം എസ്.ഐ അശ്വിത്ത് എസ്.കാരാണ്മയിലിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം എത്തി വിവരങ്ങള്‍ ആരാഞ്ഞ ശേഷം ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു വരുത്തി പമ്പയിലേക്ക് മടക്കി അയച്ചു.
ആന്ധ്രാപ്രദേശില്‍ നിന്നും ബസില്‍ നാല്‍പതു പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ലക്ഷ്മി എത്തിയത്. ഇവരെ പോലീസ് തടഞ്ഞതോടെ ഒപ്പമുണ്ടായിരുന്നവര്‍ പടികയറി ദര്‍ശനം നടത്തി. 10മുതല്‍ 50 വയസു വരെയുളള സ്ത്രീകള്‍ മലകയറുന്നതിന് ആചാരപരമായ വിലക്കുണ്ട്. ആചാരം ലംഘിച്ച് എത്തുന്നവരെ തടയുന്നതിനായി പമ്പാ ഗാര്‍ഡ്‌റൂമിന് മുന്‍വശം മൂന്ന് വനിതാ ഗാര്‍ഡുമാരേയും മൂന്ന് ദേവസ്വം വനിതാ സ്‌പെഷല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്ന് 10 മുതല്‍ 50 വയസു വരെയുളള സ്ത്രീകള്‍ മലകയറി സന്നിധാനത്ത് എത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha