പിഎസ്‌സി പരീക്ഷ എഴുതാന്‍ ആരും വന്നില്ല, കാത്തിരുന്നു മടുത്ത ഉദ്യോഗസ്ഥര്‍ പരീക്ഷ ഉപേക്ഷിച്ചു മടങ്ങി

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇന്നലെ നടത്താനിരുന്ന എഴുത്തു പരീക്ഷയ്ക്ക് ഉദ്യോഗാര്‍ഥികളാരും എത്തിയില്ല. കാത്തിരുന്നു മടുത്ത ഉദ്യോഗസ്ഥര്‍ അവസാനം പരീക്ഷ ഉപേക്ഷിച്ചു മടങ്ങി. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്കയില്‍ സജ്ജീകരിച്ചിരുന്ന രണ്ടു പരീക്ഷാകേന്ദ്രങ്ങളിലാണു സംഭവം. കാറ്റഗറി നമ്പര്‍ 378/294 പ്രകാരം എല്‍ഡിസി വേരിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മലയാളം, കന്നഡ ഭാഷാ പരിജ്ഞാനമുള്ളവര്‍ക്കായിരുന്നു ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ പരീക്ഷ നിശ്ചയിച്ചിരുന്നത്.
ഒരു ഒഴിവിലേക്ക് 12,000 ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിരുന്നതായി അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പരീക്ഷാ സെന്ററുകളും ഏര്‍പ്പെടുത്തിരുന്നു. ബദിയഡുക്കയില്‍ നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ബദിയഡുക്ക ഗവ. ഹൈസ്‌കൂളിലുമാണ് പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നത്. ബദിയഡുക്കയിലെ സെന്ററുകളില്‍ പരീക്ഷ എഴുതേണ്ടിയിരുന്നത് ഇടുക്കി ജില്ലയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളായിരുന്നുവത്രെ. ഒരു ഒഴിവിലേക്ക് 12,000 അപേക്ഷകര്‍ ഉള്ള സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികളാരും എത്താതിരുന്നതെന്നാണു വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha