ബസപകടത്തില്‍ മരിച്ച അശ്വതിക്ക് ജന്മനാട് കണ്ണീരാശ്രുക്കളോടെ വിടനല്‍കി

ആറ്റിങ്ങലില്‍ നടന്ന ബസപകടത്തില്‍ മരിച്ച വിദ്യാര്‍തിഥിനിയായ അശ്വതിക്ക് കണ്ണീരോടെ ജന്മനാട് വിട നല്‍കി. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ ബസ് പാലത്തില്‍ നിന്ന് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വട്ടപ്ലാമൂട് കോളനി റീന ഭവനില്‍ അശ്വതി(18)യുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വട്ടപ്ലാമൂടിലെ വീട്ടിലെത്തിച്ചത്. മൃതദേഹത്തിനു മുന്നില്‍ കരഞ്ഞുവിളിച്ച അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും തേങ്ങല്‍ നാടിനെ കണ്ണീരിലാഴ്ത്തി.
പോസ്റ്റുമോര്‍ട്ടം വേളയില്‍ അശ്വതിയുടെ ഹൃദയവാല്‍വ് ദാനം ചെയ്തിരുന്നു. ആറ്റിങ്ങലിലെ കോരാണി ഐടിഐയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പട്ടികജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്ദ്രജിത്ത് സിങ് സ്ഥലത്തെത്തി അശ്വതിയുടെ പിതാവ് നമ്പീശന് അരലക്ഷം രൂപയുടെ സഹായധനം കൈമാറി.
അശ്വതിയുടെ വീട്ടിലേക്കുള്ള വഴി ദുര്‍ഘടമായതിനാല്‍ മൃതദേഹം എത്തിക്കാന്‍ വളരെ പ്രയാസപ്പെട്ടു. അശ്വതിയുടെ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ വളരെ ദുഖകരമായതിനാല്‍ അത് കണക്കിലെടുത്ത് 10 ലക്ഷം രൂപ ഉടന്‍ അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha