ആറ്റിങ്ങലിലുണ്ടായ ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

സ്വകാര്യ ബസ് പാലത്തിന്റെ കൈവരി തകര്‍ത്ത് ആറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഊരുപൗയ്യ സ്വദേശി ജയശ്രീ ഇന്ന് രാവിലേയാണ് മരിച്ചത്. നേരത്തേ രണ്ടുപേര്‍ മരിച്ചിരുന്നു.
ദേശീയപാതയില്‍ മാമം പാലത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 5.40 നാണ് അപകടമുണ്ടായത്. ചിറയിന്‍കീഴില്‍ നിന്ന് കോരാണി വഴി ആറ്റിങ്ങലിലേക്ക് വന്ന ഐശ്വര്യ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് എതിരെവന്ന ബൈക്കിലിടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. ബസ് 30 അടി താഴേക്ക് വീണു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha