ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി; കൊണ്ടോട്ടിയില്‍ ഭാര്യയ്ക്ക് ബലാത്സംഗം

കൊണ്ടോട്ടിയില്‍ രാത്രിയില്‍ താമസസ്ഥലത്ത് ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി അസംകാരിയെ പീഡിപ്പിച്ചു. കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി കുഴിഞ്ഞൊളത്ത് നടന്ന സംഭവത്തില്‍ ജോലിയന്വേഷിച്ച് കേരളത്തില്‍ എത്തിയ യുവതിക്കാണ് ദുരനുഭവം. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കേസില്‍ കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ താമസസ്ഥലത്തെ വാതിലില്‍ മുട്ടിവിളിക്കുന്നത് കേട്ട് പീഡനത്തിനിരയായ 22 കാരി വാതില്‍ തുറന്നു. ഉടന്‍ അകത്ത് കയറിയ അക്രമികളില്‍ ഒരാള്‍ ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തി വെയ്ക്കുകയും അപരന്‍ യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് ഇതേ രീതിയില്‍ രണ്ടാമത്തെയാളും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു.
രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ സര്‍ക്കാര്‍ ആസ്?പത്രിയില്‍ എത്തിക്കാമെന്നു പറഞ്ഞ് പിറ്റേ ദിവസം പ്രതികളുമായി ബന്ധമുള്ളവര്‍ എന്ന് കരുതുന്നവര്‍ കാറില്‍കയറ്റി കൊണ്ടോട്ടിയിലും സമീപപ്രദേശങ്ങളിലും കറങ്ങി. ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ ആസ്?പത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ച പോലീസ് പരിശോധനനടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് കാറിലുള്ളവര്‍ യുവതിയെയും ഭര്‍ത്താവിനെയും ഇറക്കി രക്ഷപ്പെട്ടു.
യുവതിയെ വൈകീട്ട് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പീഡനം നടന്നിട്ടുണ്ടെന്നാണ് വൈദ്യപരിശോധനയിലെ പ്രാഥമികസൂചന. ജോലിയന്വേഷിച്ച് 10ദിവസം മുമ്പാണ് അസം സ്വദേശിനി ഭര്‍ത്താവിനൊപ്പം കിഴിശ്ശേരി കുഴിഞ്ഞൊളത്ത് എത്തിയത്. യുവതിയുടെ സഹോദരീ ഭര്‍ത്താവ് കുഴിഞ്ഞൊളത്ത് കൂലിപ്പണിയെടുത്തുവരികയാണ്. ഇയാളാണ് ഇവരെ കേരളത്തില്‍ എത്തിച്ചത്. പോലീസ് യുവതിയില്‍ നിന്നും മൊഴിയെടുത്തു. ഭാഷ പ്രശ്‌നമായതിനാല്‍ പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അതേസമയം പ്രതികള്‍ക്കുള്ള രാഷ്ട്രീയബന്ധം മുന്‍നിര്‍ത്തി കേസ് അട്ടിമറിക്കാന്‍ ശ്രമംനടക്കുന്നതായും സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha