വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര നാളെ കാസര്‍കോട് നിന്ന് ആരംഭിക്കും

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടക്കുന്ന സമത്വമുന്നേറ്റ യാത്ര നാളെ കാസര്‍കോട് നിന്ന് ആരംഭിക്കും, രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായാണ് യാത്ര. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കാസര്‍കോട് സിദ്ധിവിനായക ക്ഷേത്രത്തിന് സമീപത്തു നിന്നാണ് സമത്വമുന്നേറ്റ യാത്ര ആരംഭിക്കുന്നത്.
ഒരു ശാഖയില്‍ നിന്നും പരമാവധി 150 പേരെ സമ്മേളനത്തിനെത്തിക്കാനാണ് നിര്‍ദ്ദേശം. എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള അംഗങ്ങളും സമ്മേളനത്തിനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലും മാവേലിക്കരയിലുമാണ് സമ്മേളന കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha