Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സസ്‌പെന്‍സായി ആത്മകഥ... ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ താലിബാന്‍ രംഗത്ത്; ഹാരിയുടെ പുസ്തകം ബ്രിട്ടനില്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയിട്ടും രാജകുടുംബം നിശബ്ദത തുടരുന്നു; ഭാര്യ മേഗനെ ചൊല്ലി സഹോദരന്‍ കയ്യേറ്റം ചെയ്തതിനേക്കുറിച്ച് വെളിപ്പെടുത്തി ഹാരി

07 JANUARY 2023 01:43 PM IST
മലയാളി വാര്‍ത്ത

യൂറോപ്പില്‍ ഒരു ആത്മകഥ ചൂട് പിടിക്കുകയാണ്. ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ താലിബാന്‍ രംഗത്ത് വന്നതോടെ അതിന് മറ്റൊരു മുഖമായി. ഹാരി കൊന്നു തള്ളിയവര്‍ ചതുരംഗത്തിലെ കരുക്കള്‍ അല്ലെന്നും ബന്ധങ്ങളും കുടുംബവുമുള്ള മനുഷ്യര്‍ ആയിരുന്നുവെന്നും താലിബാന്‍ നേതാവ് അനസ് ഹഖാനി പറഞ്ഞു.

ഹാരിയുടെ പുസ്തകം ബ്രിട്ടനില്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയിട്ടും രാജകുടുംബം നിശബ്ദത തുടരുകയാണ്. ചാള്‍സ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും മകന്‍ ഹാരി, 42ാം വയസില്‍ 'സ്‌പെയര്‍' എന്ന പുസ്തകത്തിലൂടെ ഉയര്‍ത്തിവിട്ടിരിക്കുന്നത് ബ്രിട്ടനില്‍ ഒതുങ്ങാത്ത വിവാദ കൊടുങ്കാറ്റാണ്. വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് 25 താലിബാന്‍കാരെ താന്‍ കൊലപ്പെടുത്തി എന്നാണ് ഹാരിയുടെ അവകാശവാദം.

ഈ പരാമര്‍ശം ഹാരിയുടെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഹാരിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് താലിബാന്‍ നേതാവ് അനസ് ഹഖാനി പ്രതികരിച്ചത്. ഹാരി, നിങ്ങള്‍ കൊന്നുതള്ളിയത് ചെസ് കളത്തിലെ കരുക്കളെയല്ല, പച്ച മനുഷ്യരെ ആയിരുന്നുവെന്ന് താലിബാന്‍ നേതാവ് ട്വീറ്റ് ചെയ്തു. രാജ്യസുരക്ഷയെ അപായപ്പെടുത്തുന്ന പ്രസ്താവനയാണ് ഹാരിയുടേതെന്ന അഭിപ്രായം ചില മുന്‍ സൈനിക ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചു.



ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അന്തപുരത്തിലെ ലജ്ജിപ്പിക്കുന്ന തമ്മിലടികളുടെ കഥകള്‍ നിറഞ്ഞ പുസ്തകം മറ്റന്നാള്‍ ആണ് വിപണിയിലെത്തുന്നത്. ഇതിനകം പുറത്തുവന്ന ഭാഗങ്ങളില്‍ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണ്. ഹാരിയുടെ ഭാര്യ മേഗനെ ചൊല്ലി ഒരിക്കല്‍ വില്യമും ഹാരിയും കയ്യാങ്കളിയിലെത്തി. വില്യം തന്നെ കഴുത്തിന് പിടിച്ചു തള്ളി നിലത്തിട്ടുവെന്നും തനിക്ക് പരിക്കേറ്റെന്നും ഹാരി പുസ്തകത്തില്‍ പറയുന്നു.

കൊക്കെയ്ന്‍ 17-ാം വയസില്‍ ഉപയോഗിച്ചു നോക്കിയതായും ചാള്‍സ് രാജാവ് ഇടപെട്ട് ആ ദുശീലം അവസാനിപ്പിച്ചതായും ഹാരി വെളിപ്പെടുത്തുന്നു. ഇപ്പോഴത്തെ രാഞ്ജി കാമിലയെ വിവാഹം ചെയ്യരുതെന്ന് താനും വില്യമും ചാള്‍സിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ചാള്‍സ് ആ അഭ്യര്‍ത്ഥന തള്ളി. ഹാരി തന്റെ മകന്‍ തന്നെയാണോ എന്ന് ചാള്‍സ് രാജാവ് സംശയിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്.

ഡയാന രാജകുമാരിക്ക് മേജര്‍ ജെയിംസ് ഹെവിറ്റുമായുണ്ടായിരുന്ന ബന്ധത്തെ സൂചിപ്പിച്ചായിരുന്നു ചാള്‍സ് രാജാവിന്റെ കുത്തുവാക്കുകള്‍. പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ വിവാദം ആളിക്കത്തിയിട്ടും രാജകുടുംബം നിശബ്ദത തുടരുകയാണ്. 2018 ല്‍ രാജപദവികള്‍ ഉപേക്ഷിച്ചു കൊട്ടാരം വിട്ടിറങ്ങിയ ഹാരിയും മേഗനും ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ആണ് ജീവിതം.

മേഗന്‍ മാര്‍ക്കലുമായുള്ള വിവാഹത്തിന് പിന്നാലെ സഹോദരനും ബ്രിട്ടീഷ് കിരീടാവകാശിയുമായ വില്യം രാജകുമാരന്‍ ശാരീരികമായി കയ്യേറ്റം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്റെ ആത്മകഥ. സഹോദരനുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത് മേഗനുമായുള്ള വിവാഹ ശേഷമായിരുന്നു. സ്‌പെയര്‍ എന്ന ഹാരി രാജകുമാരന്റെ ആത്മകഥയിലാണ് ഇക്കാര്യം വിശദമാക്കുന്നത്. 2019ല്‍ ലണ്ടനിലെ ഹാരിയുടെ വസതിയില്‍ വച്ചാണ് സംഭവമുണ്ടായത്.

വില്യം മേഗനെ അധിക്ഷേപിച്ച് സംസാരിച്ചു. ഇതിന്റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ വില്യം ഹാരിയെ കോളറിന് പിടിച്ച് തള്ളി നിലത്തിട്ടു. ആക്രമണത്തില്‍ ഹാരിയുടെ പുറത്ത് കാണാവുന്ന രീതിയിലുള്ള മുറിവുണ്ടായിയെന്നാണ് ആത്മകഥയെ ആസ്പദമാക്കിയുള്ള ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. അടുത്ത ആഴ്ചയാണ് ഹാരിയുടെ ആത്മകഥ പുറത്തിറങ്ങുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (12 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends