Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

സംസ്ഥാനത്തെ ആദ്യ ഷവർമ്മ മരണക്കേസിൽ പ്രതികളായ വഴുതക്കാട് സൽവ ഡൈൻ ഹോട്ടലിൽ മായം കലർന്ന ചില്ലിചിക്കൻ വിറ്റ കേസിൽ വിചാരണ തുടങ്ങി; കോടതിയിൽ ഹാജരാകാത്ത തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ശ്രീകുമാറിന് അറസ്റ്റ് വാറണ്ട്, തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്... വിചാരണ തുടങ്ങിയത് ഫുഡ് ഇൻസ്പെക്ടർ ഡി.ജയച്ചന്ദ്രൻ 2008 ൽ സമർപ്പിച്ച ഭക്ഷണത്തിൽ മായം ചേർക്കൽ സ്വകാര്യ അന്യായ കേസിൽ

07 JANUARY 2023 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും... എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം... മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു

2012 ൽ നടന്ന സംസ്ഥാനത്തെ ആദ്യ ഷവർമ്മ മരണക്കേസിൽ പ്രതികളായ വഴുതക്കാട് സൽവ കഫേയടെ വെള്ളയമ്പലത്തിലെ സാൽവ ഡൈൻ ഹോട്ടലിൽ 2007 ൽ മായം കലർന്ന ചില്ലിചിക്കൻ വിറ്റ കേസിൽ വിചാരണ തുടങ്ങി. സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരാകാത്ത നാലാം സാക്ഷിയായ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യാൻ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിചാരണ കോടതിയായ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ്റേതാണുത്തരവ്. മായം കലർന്ന ചില്ലി ചിക്കൻ വിറ്റ കാസർഗോഡുകാരായ ഹോട്ടലുടമ അബ്ദുൾ ഖാദർ , ലൈസൻസി മാമുണ്ണി എന്നിവരാണ് 2007 ൽ ഭക്ഷണത്തിൽ മായം കലർത്തി വിറ്റ കേസിലെ ഒന്നും രണ്ടും പ്രതികൾ. ഫുഡ് ഇൻസ്പെക്ടർ ഡി.ജയച്ചന്ദ്രൻ 2008 ൽ സമർപ്പിച്ച ഭക്ഷണത്തിൽ മായം ചേർക്കൽ സ്വകാര്യ അന്യായ കേസിലാണ് വിചാരണ തുടങ്ങിയത്.

2007 മെയ് 18പകൽ 2 മണിക്കാണ് ഫുഡ് ഇൻസ്പെക്ടററുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി വിൽപനക്കായി വച്ചിരുന്ന ചില്ലി ചിക്കൻ പിടിച്ചെടുത്തത്.ഗവ :അനലിസ്റ്റ് ലാബിലെ പബ്ലിക് അനലിസ്റ്റ് എം.മണി നടത്തിയ പരിശോധനയിൽ ചില്ലി ചിക്കനിൽ ആരോഗ്യത്തിന് ഹാനി വരുത്തുന്ന '' സിന്തറ്റിക് ഫുഡ് കളർ സൺ സെറ്റ് യെല്ലോ എഫ്.സി.എഫ് (കളർ ഇൻഡക്സ് 15895) ഉണ്ടെന്നും അതിനാൽ 1955 ലെ പ്രിവൻഷൻ ഓഫ് ഫുഡ് അഡൽറ്ററേഷൻ ചട്ടങ്ങളിലെ ചട്ടം 29 പ്രകാരം മായം കലർന്ന ഭക്ഷണമാണെന്ന റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ ഹോട്ടലിൻ്റെ അടുക്കള വൃത്തിഹീനമായി കാണപ്പെട്ടുവെന്നും അടുക്കള പൊട്ടിപ്പൊളിഞ്ഞും കാണപ്പെട്ടതായി രേഖപ്പെടുത്തിയ മഹസറും കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തോടൊപ്പം ഫുഡ് ഇൻസ്പെക്ടർ ഡി. ജയച്ചന്ദ്രൻ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ 15 രേഖകളും 4 ഔദ്യോഗിക സാക്ഷികളടങ്ങുന്ന സാക്ഷിപ്പട്ടികയും ഹാജരാക്കി. ഒന്നാം സാക്ഷിയായ ഡി. ജയച്ചന്ദ്രൻ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടു.

വഴുതക്കാട് സാൽവ കഫേ ഉടമ അബ്ദുൾ ഖാദർ , ജലീൽ , രാജ് കുമാർ , ജന്തർ സേട്ട് എന്നിവരാണ് 2012 ലെ ഷവർമ്മ മരണക്കേസിലെ 1 മുതൽ 4 വരെയുള്ള പ്രതികൾ എന്നാൽ നിയമക്കുരുക്കിൽ ക്രൈം ബ്രാഞ്ച് നാളിതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല ഷവർമ്മ കഴിച്ചുള്ള ഭഷ്യവിഷബാധയേറ്റ് എംബിഎ വിദ്യാർത്ഥി സച്ചിൻ റോയ് (21) മരിച്ച സംഭവം 2012 ലായിരുന്നു. അതേ സമയം മ്യൂസിയം പോലിസിൽ നിന്നും ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ നാളിതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല

ദുരന്തത്തിന്റെ 10 വർഷം വീണ്ടും കാസർഗോഡ് ഷവർമ്മ ദുരന്തം ദേവനന്ദ 2022 മെയ് മാസം മരിച്ചു. കേരളത്തിൽ ഷവർമ്മ കഴിച്ചുള്ള ആദ്യ മരണം നടന്നിട്ട് 2022 ജൂണിൽ 10 വർഷമാകും. 2012ലാണ് ഷവർമ്മ കഴിച്ചുള്ള ഭഷ്യവിഷബാധയേറ്റ് യുവാവ് മരിക്കുന്നത്. ഈ അവസരത്തിൽ വീണ്ടും കേരളത്തിന് ഞെട്ടലുണ്ടാക്കുകയാണ് കാസർകോട് നിന്നുള്ള ഷവർമ്മ കഴിച്ചുള്ള മരണം

തിരുവനന്തപുരം സ്വദേശി സച്ചിൻ റോയി (21) യാണ് ഷവർമ്മ കഴിച്ചുള്ള ഭഷ്യവിഷബാധയുടെ ആദ്യ ഇര. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിലാണ് സച്ചിൻ റോയ് എന്ന് 21 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വഴുതക്കാട്ടെ സാൽവ കഫേ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് മരണ കാരണമായത്. ബംഗ്ലൂരുവിലേക്ക് ബസ് കയറുന്നതിന് മുൻപാണ് സച്ചിൻ വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങുന്നത്. അന്ന് രാത്രി വീട്ടുകാരോട് വയറിന് സുഖമില്ലെന്ന് അറിയിച്ചിരുന്നു. പിറ്റേദിവസമാണ് സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ കഴിച്ച മറ്റ് 10 പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നാണ് അന്വേഷണത്തിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിട്ടത്. അന്വേഷണത്തിൽ ഹോട്ടലിൽ ഉപയോഗിക്കുന്നത് പഴയ ഇറച്ചിയാണെന്ന് കണ്ടെത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കേസ് പൂർത്തിയായിട്ടില്ല.

കഴിഞ്ഞവർഷം കൊച്ചിയിലും ഷവർമ്മ കഴിച്ച എട്ടോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഭാഗ്യവശാൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നില്ല. തിരുവനന്തപുരത്തെ മരണത്തിന് ശേഷം പഴകിയ ഇറച്ചി ഉപയോഗിച്ച് ഷവർമ്മ ഉണ്ടാക്കുന്നതിന് അറുതിവന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആവർത്തിക്കുന്ന മരണവും ഭക്ഷ്യവിഷബാധയും ചൂണ്ടി കാട്ടുന്നത് ഷവർമ്മ ഉണ്ടാക്കുന്നതിലെ പിഴയാണ്.

കാസർകോട് സ്വദേശി ദേവനന്ദയാണ് ഷവർമ്മ കഴിച്ചുള്ള മരണത്തിന്റെ ഏറ്റവും പുതിയ ഇര. 2022 മെയ് മാസം ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കടയിൽ നിന്നു ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചിരുന്നു. ഇന്നലെ രാവിലെ ഇവരിൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇവരെ ചെറുവത്തൂർ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ദേവനന്ദയെ രക്ഷിക്കാനായില്ല. വിദ്യാർഥികളടക്കം 34 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (11 minutes ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (20 minutes ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (37 minutes ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (51 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (1 hour ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (1 hour ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (7 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (7 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (8 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends