Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വികസ്വര രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.... വികസ്വര രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും വിവിധ തരത്തിലുള്ള ആഗോള വെല്ലുവിളികളുമായി ബന്ധപ്പെട്ടുള്ള അവരുടെ പൊതുവായ ആശങ്കകളും താൽപ്പര്യങ്ങളും കാഴ്ചപ്പാടുകളും പങ്കിടുന്നതിനും ജനുവരി 12, 13 തീയതികളിൽ ഇന്ത്യ ഒരു വെർച്വൽ ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ജയശങ്കർ...

07 JANUARY 2023 10:14 AM IST
മലയാളി വാര്‍ത്ത

വികസ്വര രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വികസ്വര രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും വിവിധ തരത്തിലുള്ള ആഗോള വെല്ലുവിളികളുമായി ബന്ധപ്പെട്ടുള്ള അവരുടെ പൊതുവായ ആശങ്കകളും താൽപ്പര്യങ്ങളും കാഴ്ചപ്പാടുകളും പങ്കിടുന്നതിനും ജനുവരി 12, 13 തീയതികളിൽ ഇന്ത്യ ഒരു വെർച്വൽ ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ജയശങ്കർ അറിയിച്ചു. പ്രധാനമായും ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളെയാണ് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചത്. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജയശങ്കർ.

 

 

 

‘ഇന്ന്, വികസ്വര രാജ്യങ്ങൾ എണ്ണ, ഭക്ഷണം, വളം എന്നിവയുടെയെല്ലാം വിലക്കയറ്റം കൊണ്ടുള്ള പ്രശ്‌നങ്ങളിൽ ആശങ്കാകുലരാണ്. വർദ്ധിച്ചുവരുന്ന കടത്തെക്കുറിച്ചും മോശമായ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും അവർ ആശങ്കാകുലരാണ്. അതിനാൽ, നയതന്ത്രപരമായി ആഗോള സൗത്ത് രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമയാണ്. അതിന്റെ ഭാ​ഗമാണ് ജി 20 അദ്ധ്യക്ഷ സ്ഥാനം. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽ വികസ്വര രാജ്യങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. വരും ദിവസങ്ങളിൽ,100 ഓളം രാജ്യങ്ങളുമായി ഇന്ത്യ വെർച്വൽ ഉച്ചകോടി നടത്തും’.

 

 

‘വികസ്വര രാജ്യങ്ങളുമായി നടത്തുന്ന ചർച്ചകളിലൂടെ അവരുടെ ആശങ്കകൾ അറിയാനും, അവ G20-യിൽ അവതരിപ്പിക്കാനും സാധിക്കും. ഈ രാജ്യങ്ങൾക്ക് ഇന്ത്യയിൽ വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി 20-ക്ക് മുമ്പും ജി 20-ലും ശക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഒരു രാജ്യമുണ്ടെങ്കിൽ അത് ഇന്ത്യയാണ്. നിലവിൽ ലോകം പല വെല്ലുവിളികളെയും നേരിടുന്നുണ്ട്. സംഘർഷങ്ങൾ, കൊറോണ, കാലാവസ്ഥ, സമാധാനം, പുരോ​ഗതി, സമൃദ്ധി എന്നിങ്ങനെ എല്ലാം ജി20-യിൽ ചർച്ചയാകും. പല രാജ്യങ്ങളും കൊറോണയ്‌ക്കെതിരെ വാക്‌സിനുകൾ വികസിപ്പിച്ചെങ്കിലും വളരെ കുറച്ചുപേർ മാത്രമേ അവ മറ്റ് രാജ്യങ്ങൾക്ക് നൽകിയിയുള്ളു’ എന്നും ജയശങ്കർ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (12 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends