കൊല്ലം ബീച്ചിൽ വെച്ച് യുവതിയും പ്രതിയായ നാസുവും പരിചയപ്പെട്ടു; സൗഹൃദം സ്ഥാപിച്ച ശേഷം പ്രതി യുവതിയെ കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്‌സിലേക്ക് കൊണ്ടു പോയി; ക്വാർട്ടേഴ്‌സിന്റെ പിൻവശത്ത് കതകില്ലാത്ത ജനലിലൂടെ കെട്ടിടത്തിനുള്ളിൽ കയറി; തുടർച്ചയായി ശാരീരികബന്ധത്തിലേർപ്പെട്ടു; സഹിക്കാനാകാതെ യുവതി നിലവിളിച്ചു; കൊലപാതകത്തിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ച് പോലീസ്

റെയിൽവേ ക്വാർട്ടേഴ്‌സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. കാടു മൂടിയ റെയിൽവേ ക്വാർട്ടേഴ്‌സിൽ യുവതിയെ പ്രതി നാസുവെന്ന നസീം ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 29-ന് ആയിരുന്നു 3.30-ന് കൊല്ലം ബീച്ചിൽ വെച്ച് , കൊല്ലപ്പെട്ട യുവതിയും പ്രതിയായ നാസു(24)വും പരിചയപ്പെടുന്നത്.
സൗഹൃദം സ്ഥാപിച്ച ശേഷം പ്രതി യുവതിയെ ചെമ്മാൻമുക്ക് ഭാരതരാജ്ഞി പള്ളിക്ക് എതിർവശത്തെ കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ക്വാർട്ടേഴ്‌സിന്റെ പിൻവശത്ത് കതകില്ലാത്ത ജനലിലൂടെ കെട്ടിടത്തിനുള്ളിൽ കയറി. എന്നിട്ടു തുടർച്ചയായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. ഇതോടെ യുവതി നിലവിളിക്കുകയായിരുന്നു. രാത്രി 8.30-ഓടെ കൊലപാതകം നടത്തുകയും ചെയ്തു . മരിച്ചെന്ന് ഉറപ്പു വരുത്തിയിട്ട് ഇവരുടെ ബാഗിൽനിന്ന് മൊബൈൽ ഫോണും പണവും ഇയാൾ മോഷ്ട്ടിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മൃതദേഹം ക്വാർട്ടേഴ്‌സിൽ കണ്ടെത്തുകയായിരുന്നു. ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം നഗ്നമായ നിലയിലായിരുന്നു കണ്ടെത്തിയത്. യുവതിയുടെ മൊബൈൽ ഫോൺ പ്രതിയുടെ കൈവശം കണ്ടെത്തി. ഇത് കളഞ്ഞുകിട്ടിയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ കസ്റ്റഡിയിെലടുത്ത് ചോദ്യംചെയ്തു. പ്രതി ഇതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു. പോക്സോ കേസിലും മോഷണക്കേസിലും പ്രതിയാണ് ഇയാൾ.
https://www.facebook.com/Malayalivartha

























