Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അങ്കത്തിന് വഴിയൊരുങ്ങി... ശശി തരൂര്‍ മലബാറിന്റെ മനസിനെ ഇളക്കിയത് പിന്നാലെ കോട്ടയത്തിന്റേയും പെരുന്നയുടേയും മനസുമിളക്കി; ശശി തരൂര്‍ അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കുതിയ്ക്കുന്നു; കേരളത്തില്‍ സജീവമാകും; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് തരൂര്‍

10 JANUARY 2023 09:18 AM IST
മലയാളി വാര്‍ത്ത

വെറുതേ ഡല്‍ഹി നായരായി കഴിഞ്ഞിരുന്ന ശശി തരൂരിനെ രമേഷ് ചെന്നിത്തലയും വിടി സതീശനും കെസി വേണുഗോപാലും കൂടി പാരവച്ചാണ് നല്ല നായരാക്കിയത്. മുസ്ലീം ലീഗിന്റേയും തിരുമേനിമാരുടേയും സുകുമാരന്‍ നായരുടേയും വേണ്ടപ്പെട്ടവനായി. മാത്രമല്ല ഇവര്‍ക്ക് കണക്കിന് കൊടുക്കുകയും ചെയ്തു.

ഇതോടെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകുമെന്ന സൂചന നല്‍കി ശശി തരൂര്‍ എംപി. കേരളത്തില്‍ സജീവമാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്, കേരളത്തിലുണ്ടാകുമെന്ന് തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു.



ഇതിനുള്ള മറുപടിയായാണ് തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്ന സൂചന നല്‍കിയത്. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയും. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു, ഇനി സജീവമായി കേരളത്തിലുണ്ടാവുമെന്നും തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തില്‍ സജീവമാകണമെന്ന ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ഉപദേശം ബഹുമാനത്തോടെയാണ് കാണുന്നതെന്നും തരൂര്‍ പറഞ്ഞു.

തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ അപജയമാണെന്നും കൂട്ടായ്മ നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ തുടര്‍പരാജയങ്ങള്‍ക്ക് വഴിവെച്ചുവെന്നും ബാവ തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു.



കേരളത്തിലെ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും ഇതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നും തരൂരിനോട് ബാവ ആവശ്യപ്പെട്ടു. ബാവയുടെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായാണ് താന്‍ കേരളത്തില്‍ സജീവമാകുമെന്ന സൂചന നല്‍കിയത്. ജാതിയല്ല കഴിവാണ് പ്രധാനമെന്നും ശശി തരൂര്‍ പറഞ്ഞു. ജാതീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തെറ്റാണ്. തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല. അത് പറഞ്ഞവരോട് ചോദിക്കണമെന്നും തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും തരൂര്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ശശി തരൂരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് കോണ്‍ഗ്രസിനെതിരെ ബാവ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ അപജയം. കൂട്ടായ്മ നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ തുടര്‍പരാജയങ്ങള്‍ക്ക് വഴിവെച്ചു. കേരളത്തിലെ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും ബാവ പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നും തരൂരിനോട് ബാവ ആവശ്യപ്പെട്ടു. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്ന് ബാവയോട് തരൂര്‍ പറഞ്ഞു.

എന്‍എസ്എസിന് പിന്നാലെ ഓര്‍ത്തഡോക്‌സ് സഭയും തരൂരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് ദേവലോകം അരമനയില്‍ കണ്ടത്. കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ തരൂര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ബസേലിയോസ് മാര്‍ത്തോമ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.



കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ തരൂര്‍ കേരളത്തില്‍ സജീവമാകണം. ഇത്തവണ പ്രതിപക്ഷത്ത് ആകാന്‍ കാരണം കോണ്‍ഗ്രസ് ശക്തമല്ലാത്തതുകൊണ്ടാണ്. തുടര്‍ച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ആയത് കോണ്‍ഗ്രസിന്റെ അപചയമാണ്. കേരളത്തില്‍ മാറി മാറിയുള്ള ഭരണമാണ് നല്ലതെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ഐക്യം ശക്തിപ്പെടുത്താന്‍ തരൂരിനെ കൊണ്ട് സാധിക്കും എന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (11 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends