Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇനി ഓപ്പറേഷന്‍ പിടി 7... വയനാടിനെ വിറപ്പിച്ച പി.എം 2 കൂട്ടിലായതിന് പിന്നില്‍ തീരാത്ത വെല്ലുവിളികള്‍; പിഎം 2 കാട്ടാനയ്ക്ക് തണലായി മറ്റ് കാട്ടാനകള്‍ കൂടിയെത്തിയതോടെ രംഗം കനത്തു; ഒരു രാത്രിയും ഒരു പകലും നീണ്ട പ്രയത്‌നം ഫലം; പി.എം 2 പിഎം 2 ദൗത്യം പൂര്‍ത്തിയായി; ഇനി ഓപ്പറേഷന്‍ പിടി 7

10 JANUARY 2023 10:37 AM IST
മലയാളി വാര്‍ത്ത

പിഎം 2 എന്ന കാട്ടാന ആഴ്ചകളായി വനപാലകര്‍ക്ക് സമ്മാനിച്ചത് വലിയ വെല്ലുവിളികളാണ്. പിടികൂടിയിട്ടും തലയെടുപ്പോടെ ആന ഡോക്ടര്‍ക്കും ഇട്ടുകൊടുത്തു. അതോടെ പിഎം 2 നിസാരക്കാരനല്ലെന്ന് ബോധ്യമായി. പിഎം 2 കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിലുടനീളം വനം വകുപ്പിനെ കാത്തിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. കാട്ടാനയ്ക്ക് സംരക്ഷണമൊരുക്കിയ കൊമ്പനും ഒപ്പം കൂടിയ ആനക്കൂട്ടവും ദൗത്യസംഘത്തെ പ്രതിസന്ധിയിലാക്കി.

ആനയെ മയക്കുവെടിവക്കാന്‍ കഴിയുന്ന സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു ദുഷ്‌കരമായ ദൗത്യം. ബത്തേരി നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച് ഭീതിപരത്തിയ പി.എം 2 കാട്ടാന വനം വകുപ്പിനെയും മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിവരെ ശ്രമിച്ചിട്ടും ദൗത്യ സംഘത്തിന് ആനയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

പി എം 2 എന്ന മോഴയാനയ്ക്ക് സമീപം കൊമ്പനാന നിലയുറപ്പിച്ചതായിരുന്നു വെല്ലുവിളിയായത്. പി.എ 2 നൊപ്പം കൊമ്പനും ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുങ്കിയാനകളാണ് വനപാലകര്‍ക്ക് കവചമൊരുക്കിയത്. ഇന്നും പി.എം 2 ന് സമീപം ഒരാനക്കൂട്ടം ഉണ്ടായിരുന്നു. ഇവയെ ഓടിച്ച ശേഷമാണ് ദൗത്യം തുടരാനായത്.

പി.എം. 2 ചതുപ്പ് പ്രദേശത്ത് മണിക്കൂറുകള്‍ തുടര്‍ന്നതും മയക്കുവെടിവക്കുന്നത് വൈകാന്‍ കാരണമായി. ആനയെ തുറന്ന സ്ഥലത്തേക്ക് എത്തിക്കാനാണ് കൂടുതല്‍ സമയം ചെലവിട്ടത്. ആനയുടെ മയക്കം മാറും മുമ്പ് മുത്തങ്ങയിലെ കൂട്ടില്‍ അടക്കുകയായിരുന്നു ശ്രമകരമായ മറ്റൊരു ദൗത്യം. ആനയുമായുള്ള ലോറി അതിവേഗത്തില്‍ പാഞ്ഞ് കൃത്യസമയത്ത് ആനപന്തിയില്‍ എത്തി. കൂട്ടായ പരിശ്രമത്തിനൊടുവില്‍ ആനയെ കൂട്ടിലടയ്ക്കുകയായിരുന്നു.

ഇതിനിടെ കാട്ടാന വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയെ ആക്രമിക്കുകയും ചെയ്തു. മുത്തങ്ങ ആനപ്പന്തിയിലേക്ക് ആനയെ എത്തിച്ച് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇയാള്‍ക്ക് കാലിനാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം കൊമ്പനാനയും, മോഴയാനയും ചേര്‍ന്ന് കഴിഞ്ഞ ദിവസം ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചിരുന്നു. വനപാലര്‍ക്ക് ഒപ്പമുള്ള കുങ്കിയാനകള്‍ കവചമൊരുക്കുകയായിരുന്നു. തിങ്കളാഴ്ച്ചയും പിഎം2ന് സമീപം ആനക്കൂട്ടമുണ്ടായിരുന്നു.

ദൗത്യ സംഘം അവയെ ഓടിച്ച ശേഷമാണ് ഇതിനെ പിടികൂടാന്‍ ശ്രമം ആരംഭിച്ചത്. പിഎം 2 ചതുപ്പ് പ്രദേശത്ത് മണിക്കൂറുകള്‍ തുടര്‍ന്നിരുന്നു. ഇത് മയക്കുവെടി വെക്കുന്നത് ദുഷ്‌കരമാക്കിയിരുന്നു. ആനയെ തുറന്ന സ്ഥലത്തേക്ക് എത്തിക്കാതെ ഒന്നും നടക്കില്ലായിരുന്നു.

പി.എം 2 പിഎം 2 ദൗത്യം പൂര്‍ത്തിയായതോടെ ഇനി ഓപ്പറേഷന്‍ പിടി 7നാണ്. യൂക്കാലിപ്സ് തടി ഉപയോഗിച്ചുള്ള കൂട് മുത്തങ്ങയില്‍ പി ടി-ഏഴിനായി തയ്യാറായിരുന്നു. ഇതിലാണ് പി എം-രണ്ടിനെ കയറ്റിയത്. വയനാട് നിന്ന് മടങ്ങുന്ന സംഘത്തിനൊപ്പം മൂന്നാമത്തെ കുങ്കിയാന കോന്നി സുരേന്ദ്രനും ഉണ്ടായേക്കും.

നിലവില്‍ ഭരത്, വിക്രം എന്നീ കുങ്കിയാനകളെ എത്തിച്ചിരുന്നു. മൂന്നാനകള്‍ വേണം കാട്ടാനയെ കൂട്ടില്‍ കയറ്റാന്‍. ആനക്കൂട് നിര്‍മിക്കുന്ന സംഘം വയനാട്ടില്‍നിന്ന് മടങ്ങിയെത്തിയാല്‍ ധോണിയിലെ കൂടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഞായറാഴ്ച രാത്രിയും തിങ്കള്‍ പുലര്‍ച്ചെയും കോര്‍മ അപ്പക്കാട് മേഖലയിലാണ് പി ടി-ഏഴിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ ദ്രുതപ്രതികരണ സേനയുടെ പ്രത്യേക പട്രോളിങ്ങുണ്ട്. രണ്ട് കുങ്കിയാനകളും നാലുപേരടങ്ങുന്ന പ്രത്യേക സംഘവും വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തി.

രണ്ടാമത്തെ നാലുപേരടങ്ങുന്ന സംഘം പി ടി-ഏഴിന്റെ സഞ്ചാരം നിരീക്ഷിക്കാന്‍ മാത്രമായി ആനയെ പിന്തുടര്‍ന്നു. മലമ്പുഴ കവ, എലിവാല്‍, കഞ്ചിക്കോട് അയ്യപ്പന്‍മല എന്നിവിടങ്ങളില്‍ കറങ്ങുന്ന കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം വനംവകുപ്പ് തുടരുന്നു. വാളയാര്‍ ആറ്റുപതി, വട്ടപ്പാറ മേഖലയില്‍ സാന്നിധ്യം കണ്ടെത്തിയ പിടി-14 നാട്ടിലേക്കിറങ്ങാതിരിക്കാനും നിരീക്ഷണമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (11 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends