Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ബെംഗളൂരുവില്‍ കണ്ടെത്തി... മലപ്പുറത്ത് നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും 11 വര്‍ഷത്തിന് ശേഷം ബെംഗളൂരുവില്‍ കണ്ടെത്തി; മൂന്നര വയസുകാരി മകളുമായി പെയ്ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയ യുവതിയേയും മകളേയും കണ്ടെത്തിയപ്പോള്‍ കഥയാകെ മാറി

10 JANUARY 2023 10:41 AM IST
മലയാളി വാര്‍ത്ത

ജീവിതം വളരെ പെട്ടന്നാണ് മാറി മറിയുന്നത്. പതിനൊന്ന് വര്‍ഷം മുമ്പ് മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും പൊലീസ് കണ്ടെത്തി. 2011ല്‍ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്‌റത്തിനേയും, കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്‌സണ്‍ ട്രേസിംഗ് യൂനിറ്റ് (ഡി എം പി ടിയു) കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

മൂന്നര വയസുകാരി മകളുമായി പെയ്ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയ യുവതിയേയും മകളേയും പൊലീസ് ബംഗളൂരുവില്‍നിന്നും കണ്ടെത്തിയപ്പോള്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. 2011-ലാണ് കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്‌റത്തിനേയും, കുഞ്ഞിനേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നത്. തുടര്‍ന്നു അഞ്ചുമാസം മുമ്പാണ് ഇവരെ കുറിച്ചുള്ള സൂചനകളെ തുടര്‍ന്നു പൊലീസ് ഗൂഡല്ലൂരും കൊടകിലുമെത്തിയത്.

ഇവിടങ്ങളില്‍നിന്നും ലഭിച്ച സൂചനകളെ തുടര്‍ന്ന് വിവിധ വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍വഴിയുമുള്ള സൂചനകളെ തുടര്‍ന്നാണു പൊലീസ് ബംഗളൂരുവില്‍ എത്തുന്നത്. പത്തുവര്‍ഷത്തോളമായി ബംഗളൂരുവില്‍ എത്തിയ നുസ്‌റത്തും കുഞ്ഞും നാട്ടിലുള്ള ആരുമായും ഒരു ബന്ധവുമില്ലായിരുന്നു.

പുതിയ ഭര്‍ത്താവ് ബംഗളൂരുവില്‍തന്നെ പെയ്ന്റിങ് ജോലിക്കാരനാണ്. നുസ്‌റത്ത് ബംഗളൂരുവില്‍തന്നെ ഒരു മരുന്നുകമ്പനിയിലെ പാക്കിങ് ജോലിചെയ്തുവരികയായിരുന്നു. നാലഞ്ചുമാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്.

മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത മിസ്സിങ് കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഡി.എംപി.ടി.യു നോഡല്‍ ഓഫീസറായ ഡി.വൈ.എസ്പി കെ.സി. ബാബുവിന്റെ നേതൃത്വത്തില്‍ ഡി.എംപി.ടി.യു അംഗങ്ങള്‍ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് നിന്ന് ഇരുവരെയും കണ്ടെത്തിയത്.

ബംഗളൂരുവില്‍ കുടുംബമായി വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. സി-ബ്രാഞ്ച് എസ്ഐ-മാരായ ബിബിന്‍.സി.വി, സുഹൈല്‍.കെ, അരുണ്‍ഷാ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുസ്സമീര്‍ ഉള്ളാടന്‍, മുഹമ്മദ് ഷാഫി പുളിക്കത്തൊടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. യുവതിയെ തിരൂര്‍ ജെ.എഫ്.സി.എം കോടതി മുമ്പാകെയും കുട്ടിയെ സി.ഡബ്ലിയു.സി മുമ്പാകെയും ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുമായി പോയതിനാല്‍ തന്നെ കുഞ്ഞിന്റ സംരക്ഷണം സംബന്ധിച്ചു പരിശോധന നടത്തി കുഞ്ഞിന്റെ കൂടി അഭിപ്രായം ചോദിച്ചാകും തുടര്‍നടപടിയുണ്ടാകുകയെന്ന് അധികൃതര്‍ പറഞ്ഞു.

ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കാണാതായവരുടെ കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്താനായി വലിയ പരിശ്രമമാണ് നടന്നു വരുന്നത്. ഇവരെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്‌റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്. ബെംഗളൂരുവിലെ താമസ സ്ഥലത്ത് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. 11 വര്‍ഷത്തോളമായി ബംഗളൂരുവില്‍ കുടുംബമായി വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.

പല വഴിക്ക് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ചില സംശയങ്ങളുടെ പശ്ചാത്തലത്തിലാണ് ബെംഗളുരുവു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. 11 വര്‍ഷം കഴിഞ്ഞതിനാല്‍ യുവതിയിലും കുഞ്ഞിലും പല മാറ്റങ്ങളും വന്നിരുന്നു. അതിനാല്‍ തന്നെ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷവും പൊന്നുമോളേയും കുട്ടിയേയും കണ്ടെത്തിയതില്‍ വീട്ടുകാര്‍ക്കും ഏറെ സന്തോഷമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (14 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends