Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അസുഖക്കിടക്കയിൽ അവസാനമായി അച്ഛനോടും, അമ്മയോടും വിപിൻരാജ് ആവശ്യപ്പെട്ടത് അഞ്ജുശ്രീയെ പെണ്ണ് ചോദിച്ച് പോകണമെന്ന്: ആ സത്യം അഞ്ജുശ്രീ തിരിച്ചറിഞ്ഞത് മരണ ശേഷവും... നാൽപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷം ആ കടുംകൈ ചെയ്തതിന് പിന്നിൽ....

10 JANUARY 2023 10:07 AM IST
മലയാളി വാര്‍ത്ത

ഭക്ഷ്യവിഷബാധമൂലം മരിച്ചതാണെന്ന് കരുതിയിരുന്ന അഞ്ജുശ്രീയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്യാൻസറിനെ തുടർന്ന് കാമുകൻ മരിച്ച നാൽപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിഷം ഉള്ളിൽ ചെന്ന് അഞ്ജുശ്രീ മരിക്കുന്നത്. കാസർഗോഡ് ചട്ടഞ്ചാൽ വെണ്ടിച്ചാൽ മണ്ടലിപ്പാറ സ്വദേശികളായ രവിയുടേയും പത്മിനിയുടേയും മകനായിരുന്നു 22വയസുകാരനായ വിപിൻരാജ്.

പ്ലസ്ടൂ പഠനത്തിന് ശേഷം ഐടിഐയിൽ തുടർ പഠനം നടത്തിയിരുന്ന വിപിൻരാജ് കോവിഡിന് ശേഷം ബേക്കറിയിൽ ജോലി ചെയ്ത് വരവെയായിരുന്നു വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് കിഡ്നിയിൽ കല്ലാണെന്ന് കരുതി രണ്ട് ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായ യുവാവിനെക്കാണാൻ അഞ്ജുശ്രീ ആശുപത്രിയിലെത്തിയിരുന്നു. അതിന് ശേഷം കൂടെയുണ്ടായിരുന്ന അമ്മയോട് വന്നിട്ട് പോയത് തനിക്ക് ഏറെ ഇഷ്ടമുള്ള കുട്ടിയാണെന്ന് വിപിൻരാജ് തുറന്ന് പറയുകയും ചെയ്തു.

വയറ് വേദനയ്ക്ക് പ്രാഥമിക ചികിത്സ തേടിയ വിപിൻരാജ് തുടർച്ചയായി മൂന്നുദിവസം ചർദ്ദിച്ചു. തുടർന്ന് പരിശോധനയ്ക്ക് വിധമായപ്പോൾ കുടൽ ബന്ധനമാണെന്ന് തിരിച്ചറിയുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. പക്ഷെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 45ാം ദിവസം യുവാവ് മരണത്തിനു കീഴടങ്ങി. ആൺ സുഹൃത്തിനെ നഷ്ടമായ വേദനയിലായിരുന്നു അഞ്ജുശ്രീയുടെ ആത്മഹത്യയും. ചികിത്സയ്ക്കിടെ അഞ്ജുവമായുള്ള അടുപ്പം അമ്മയോടും അച്ഛനോടും തുറന്ന് പറഞ്ഞിരുന്ന യുവാവ് വിവാഹാലോചനയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സത്യം കാമുകന്റെ മരണശേഷമാണ് അഞ്ജുശ്രീ തിരിച്ചറിഞ്ഞത്.

 

കഴിഞ്ഞ രണ്ട് വർഷമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. അഞ്ജു ശ്രീയുടെ വീടും വിപിൻരാജിന്റെ വീടും തമ്മിൽ 15 കിലോമീറ്ററോളം ദൂരമുണ്ട്. ഇവർ എങ്ങനെ പരിചയപ്പെട്ടു എന്നുള്ളത് ഇരുവീട്ടുകാർക്കും അറിയില്ല. കാസർഗോഡ് വിദ്യാനഗറിലെ ഐടിഐയിൽ വിപിൻരാജ് പഠിച്ചിരുന്നു. ഈ സമയത്താകാം കണ്ടെതെന്നാണ് സൂചന. കാസർകോട് പെരുമ്പള ബേനൂരിൽ കോളേജ് വിദ്യാർത്ഥിനിയായ അഞ്ജുവിന്റെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനയാണ് ആത്മഹത്യയിലേക്ക് അന്വേഷണം എത്തിച്ചത്. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയറ്റല്ലെന്ന് മറ്റ് വിഷാംശം അകത്ത് ചെന്നതാണെന്നും പരിയാരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയുടെ പോസ്റ്റ്മോർട്ടം നടത്തിയ സർജൻ പൊലീസിനോട് നേരത്തെ സൂചിപ്പിച്ചിരുന്നു.

പെൺകുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഇത് കരളിനെ ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ഇതോടെ പൊലീസ് യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി. അഞ്ജുവിന്റെ ഫോൺ പരിശോധിച്ചു. ഇതിൽ നിന്ന് പ്രണയത്തിന്റെ സൂചന കിട്ടി. അതിന് ശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

ക്യാൻസർ ബാധിച്ച് കാമുകൻ മരിച്ച നാല്പത്തിയൊന്നാം ദിവസമായിരുന്നു അഞ്ജുശ്രീ വിഷം കഴിച്ചത്. കാമുകന്റെ മരണം ഏൽപ്പിച്ച ആഘാതത്തിലുള്ള ആത്മഹത്യ. താൻ എല്ലാവരോടും യാത്ര പറയുന്നതുവെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പും എഴുതിയാണ് അഞ്ജു ജീവിതം അവസാനിപ്പിച്ചത്. കാമുകന് കാൻസർ വന്നതും മരണവുമെല്ലാം അഞ്ജുവിന്റെ വീട്ടുകാർക്കും അറിയാമായിരുന്നു. എന്നിട്ടും അവർ ഭക്ഷ്യ വിഷബാധാ കഥകൾക്കൊപ്പം നിന്നുവെന്നത് പൊലീസിനേയും ഞെട്ടിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതാണ് നിർണ്ണായകമായത്.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് പോസ്റ്റുമോർട്ടത്തിൽ സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തൽ. കൂടാതെ വിദ്യാർത്ഥിനി എലിവിഷത്തെ കുറിച്ച് മൊബൈലിൽ സെർച്ച് ചെയ്തിട്ടുണ്ട്. അഞ്ജുശ്രീ മംഗളൂരുവിലെ ആശുപത്രിയിൽ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം മൂലമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.

ജനുവരി 5ന് അഞ്ജുശ്രീയെ ദേഹാസ്വസ്ഥത ഉണ്ടായതിനെ തുടർന്നു ആശുപത്രിയിൽ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐ വി ഫ്‌ളൂയിഡ് ആന്റി ബയോട്ടിക് ഉൾപ്പെടെയുള്ള ചികിത്സ നൽകി വീട്ടിലേക്കു മടങ്ങുകയുമായിരുന്നു. ജനുവരി 6ന് കുട്ടിയുടെ സ്ഥിതി കൂടുതൽ ഗുരുതരമായതിനെ തുടർന്ന് അന്ന് തന്നെ കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയും ജനുവരി 7 ന് മരിച്ചു.

വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റതാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥി ഓൺലൈനായി ഓർഡർ ചെയ്ത ഹോട്ടൽ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (11 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends