തൃപ്പൂണിത്തുറ ഉദയംപേരൂര്‍ മാങ്കായിക്കവലയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്ക് നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി, സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാത്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

തൃപ്പൂണിത്തുറ ഉദയംപേരൂര്‍ മാങ്കായിക്കവലയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്ക് നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി, സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാത്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം.
തൃപ്പൂണിത്തുറ ഉദയംപേരൂര്‍ മാങ്കായിക്കവലയില്‍ ചെറുപുഷ്പം സ്റ്റുഡിയോയ്ക്കടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്കാണ് ലോറി ഇടിച്ചു കയറിയത്. സമീപത്തെ വീടിന്റെ മതിലും വൈദ്യുതി പോസ്റ്റും തകര്‍ത്താണ് കടയിലേയ്ക്ക് വാഹനം ഇടിച്ചു കയറിയത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് പൂത്തോട്ട ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി. ലോറി ഡ്രൈവര്‍ക്ക് ചെറിയ പരുക്കേറ്റിട്ടുണ്ട്.
അതേസമയം എറണാകുളം ചേരാനല്ലൂരില്‍ ലോറി ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ച് നഴ്സ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനങ്ങളില്‍, പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായിരുന്ന ലിസ ആന്റണി(38), നസീബ് (35) എന്നിവരാണ് മരിച്ചത്.
"
https://www.facebook.com/Malayalivartha
























