പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ മുൻകൂർ നോട്ടീസ് നൽകേണ്ട; നിർണായക തീരുമാനവുമായി ഹൈക്കോടതി; ഹർജികൾ ജനുവരി 24 നു പരിഗണിക്കും

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിലെ അതിക്രമങ്ങൾക്ക് നഷ്‌ടപരിഹാരമീടാക്കാനുള്ള ജപ്‌തി നടപടികൾ സർക്കാർ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ മുൻകൂർ നോട്ടീസ് നൽകേണ്ടെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞിരുന്നു. ഉത്തരവിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
മുൻകൂർ നോട്ടീസ് വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. സാധാരണ നോട്ടീസ് അയച്ചിട്ടാണ് ജപ്തി നടപടികൾ നടക്കാറുള്ളത്. പക്ഷേ ആ നോട്ടീസിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഹർജികൾ ജനുവരി 24 നു പരിഗണിക്കും. 2022 സെപ്തംബർ 23നു പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് എടുത്തിരുന്നു. ഈ ഹർജികളിലാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. റവന്യൂ റിക്കവറി നടപടികളുടെ മുന്നോടിയായി അബ്ദുൾ സത്താറിന് ഡിസംബർ 31ന് നോട്ടീസ് നൽകിയിരുന്നു.
റിക്കവറി പൂർത്തിയാക്കാൻ ആത്മാർത്ഥമായ പരിശ്രമമുണ്ടെന്നും സർക്കാർ വ്യക്തമാക്കി. 14 ജില്ലകളിലെയും പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തു വിവരങ്ങൾ രജിസ്ട്രേഷൻ ഐ.ജി നൽകിയിട്ടുണ്ട് . തുടർന്നാണ് ജപ്തിക്ക് മുൻകൂർ നോട്ടീസ് നൽകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞത് . ഹർത്താൽ അക്രമങ്ങൾക്ക് നഷ്ടപരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചതായിരുന്നു. ഇതുപാലിക്കാത്തതിനാലാണ് ജപ്തി എന്നതിനാൽ മുൻകൂർ നോട്ടീസ് നൽകേണ്ട ആവശ്യമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
തുക ഈടാക്കാൻ റവന്യു റിക്കവറി നിയമത്തിലെ സെക്ഷൻ 35 പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകണം.ഡിസംബറിൽ ഹർജികൾ പരിഗണിച്ച സമയം ജപ്തി വൈകുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതിയിൽ അന്നുനേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകുന്നതിൽ നിരുപാധികം മാപ്പു പറയുകയുണ്ടായി ജനുവരി 15 നകം ജപ്‌തി പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























