വീടിന്റെ ഓടാമ്പല്‍ തുറന്ന് അകത്ത്കയറി സ്വർണാഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ചു, കോട്ടയത്ത് അയൽവാസിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ

കോട്ടയത്ത് അയൽവാസിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. പുലിക്കുന്ന് കരിനിലംഭാഗത്ത് ചേർക്കോണിൽ വീട്ടിൽ ബിനോയിയെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. 80,000 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ ബാഗ് ഇയാൾ മോഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ആണ് കേസിനാസ്പദമായ സംഭവം. ബിനോയി അയൽവാസിയുടെ വീടിന്റെ ഓടാമ്പല്‍ തുറന്ന് അകത്ത്കയറി മോഷണ നടത്തുകയായിരുന്നു. മോഷ്ടിച്ച സ്വർണം വിറ്റ് പുതിയ മാല വാങ്ങിയതായി ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഒ ഷൈൻകുമാർ എ.എസ്.ഐ അനൂബ് കുമാർ, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഒമാരായ ശ്രീജിത്, റോബിൻ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























