കണ്ണൂരിൽ എൽ കെ ജി വിദ്യാർഥിനിയെ സ്കൂൾ ബസിൽ വെച്ച് പീഡിപ്പിച്ചു, ബസ് ഡ്രൈവർ അറസ്റ്റിൽ

കണ്ണൂരിൽ സ്കൂൾ ബസിൽ വെച്ച് എൽ കെ ജി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. വളപട്ടണം സ്വദേശി അസീമി(25) നെ കണ്ണൂർ ടൗൺ പോലീസ് പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ കോർപറേഷൻ പരിധിയിലെ ഒരു എൽ കെ ജി സ്കൂളിൽ പഠിക്കുന്ന മൂന്നര വയസുകാരിയെ രണ്ടു ദിവസം മുമ്പ് ബസിൽ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























