കാസര്‍കോട് അമ്പലത്തറ പാറപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ സ്വകാര്യ ബസ്സും പഴങ്ങള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസര്‍കോട് അമ്പലത്തറ പാറപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ സ്വകാര്യ ബസ്സും പഴങ്ങള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ചെറുപനത്തടിയിലെ പരേതനായ അബ്ദുല്ല - ഫാത്വിമ ദമ്പതികളുടെ മകന്‍ യൂസഫ് (33) ആണ് ദാരുണമായി മരിച്ചത്. കൂടെയുണ്ടായിരുന്ന കൊട്ടോടിയിലെ സിയാദിന് (22) പരുക്കേല്‍ക്കുകയും ചെയ്തു.
കുറ്റിക്കോലില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഷിയ ബസും പാണത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാനുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ വാനിനകത്ത് കുടുങ്ങിയ യൂസഫിനെ ഫയര്‍ഫോഴ്‌സും അമ്പലത്തറ പൊലീസും പ്രദേശവാസികളുടെ സഹായത്തോടെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വാനില്‍ ഉണ്ടായിരുന്ന നാരങ്ങ, മുന്തിരി ഉള്‍പ്പെടെയുള്ള പഴങ്ങള്‍ റോഡില്‍ ചിതറി വീണു. യുവാവിന് സംഭവസ്ഥത്ത് വച്ചു തന്നെ ജീവന്‍ നഷ്ടമായി.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബസ്സില്‍ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കും നിസാര പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് .
" f
https://www.facebook.com/Malayalivartha


























