Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

സിപിഎം ന്റെ വല്യേട്ടന്‍ കളിയ്ക്ക് സിപി ഐ കടന്നല്‍കൂടിളക്കി വെട്ടി..വെട്ടി പാതാളത്തിലെത്തിച്ചു.

30 JANUARY 2023 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

സിപിഎം , സിപി ഐ കക്ഷികള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മന്ത്രിസഭ യോഗത്തില്‍ പ്രത്യക്ഷമായതിന് പിന്നാലെ പൊതുജനമധ്യത്തിലേയ്ക്കും എത്തിയിരുക്കുകയാണ്. ഭവന് നിര്‍മ്മാണ ബോര്‍ഡ് പിരിച്ചു വിടണമെന്ന് ചീഫ് സെക്രട്ടറി നല്കിയ നിര്‍ദ്ദേശത്തെ സിപിഎം അംഗീകരിച്ചിരുന്നെങ്കിലും മന്ത്രി സഭ യോഗത്തിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മുഖ്യമന്ത്രി തീരുമനം മാറ്റി.

അതു പോലെ സിപി ഐ ഭരിക്കുന്ന കൃഷി വകുപ്പ് അടുത്തിടെ നടത്തിയ കൃഷി ദര്‍ശന്‍ പരിപാടിയിലും  രണ്ട പാര്‍ട്ടികളും ചേരിതിരിഞ്ഞി വിവാദങ്ങള്‍ അഴിച്ചു വിടുകയാണ്. സിപി ഐ മന്ത്രി ജി.ആര്‍.അനിലിന്റെ മണ്ഡലമായ നെടുമങ്ങാടാണ് കൃഷി ദര്‍ശന്‍ പരിപാടിയുടെ സംസ്ഥാന തല പരിപാടികള്‍ നടന്നത്. പരിപാടികളുടെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്‌ലക്‌സ്  ബോര്‍ഡുകളും കട്ടൗട്ടകളുമാണ് ഇവിടെ വിവാദം കൊഴുപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന് വലുപ്പവും ഉരവും കൂടുതലാണെന്നും കൃഷി, ഭക്ഷ്യ മന്ത്രിമാരുടെ കട്ടൗട്ടിന് തീരെ ഉയരമില്ലെന്ന് കാണിച്ചാണ് സിപി ഐ നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയത്.

എന്നാല്‍ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കായിരുന്നു. സിപി ഐയുടെ കീഴിലാണ് ഫാം ഇന്‍ഫര്‍മോഷന്‍ ബ്യൂറോ. എന്നാല്‍ കെ.ജി.ഒയിലെ നേതാക്കളാണ് സിപി ഐ മന്ത്രിമാരെ ചെറുതാക്കിയതെന്ന ആരോപണം സിപി ഐ യുടെ സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ നിന്നും ഉയര്‍ന്നു വന്നത് ഏറെ വിവാദമുണ്ടാക്കി. മന്ത്രിമാര്‍ തന്നെ കെ.ജി.ഒ നേതാക്കളോട് അനിഷ്ടം അറിയിക്കുകയും ചെയ്തതോടെ സംഭവം സിപി ഐ പ്രവര്‍ത്തകരും ഏറ്റെടുത്തു. കൃഷി ദര്‍ശന്‍ പരിപാടിയിലെ കട്ടൗട്ട് വിവാദം കത്തി കൊണ്ടിരിക്കുമ്പോഴാണ് മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനും സിപിഎം കടുത്ത പണി കൊടുത്തത്.

 മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ആക്രമിച്ച കേസില്‍ പ്രതികളായ ബിജെപി  ആര്‍എസ്എസ് പ്രവര്‍ത്തകരെ കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി  വെറുതെ വിട്ടത് സിപിഎം പ്രവര്‍ത്തകരുടെ കൂറുമാറ്റത്തെ തുടര്‍ന്നാണ്. സിപിഐയുടെ സംസ്ഥാനത്തെ തന്നെ മുതിര്‍ന്ന നേതാവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെ കൂറുമാറിയത് സിപിഐയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ആണ് 12 പേരെ കോടതി വിട്ടയച്ചത്. സാക്ഷികളായ 2 സിപിഎം നേതാക്കള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനു നേരെ 2016 മേയ് 19ന് മാവുങ്കാലിലാണ് ആക്രമണമുണ്ടായത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി, സിപിഎം മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവുമായ അനില്‍ ബങ്കളവും തുറന്ന ജീപ്പില്‍ സംഭവ സമയത്ത് ചന്ദ്രശേഖരന് ഒപ്പമുണ്ടായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണന്‍ ഉള്‍പ്പെടെ 11 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി പ്രവര്‍ത്തകര്‍ കൂറുമാറിയിരുന്നു. അന്ന് സിപിഎം പ്രവര്‍ത്തകരെ കോടതി വിട്ടയച്ചതിന്റെ പ്രത്യുപകാരം ആണിതെന്ന് ആരോപണം ഉയരുന്നുണ്ട്. സിപിഐ വളരെ ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു പ്രതികരിച്ചിരുന്നു.

അതേ സമയം ആധുനിക കൃഷിരീതി പഠിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും തിരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരും നടത്താനിരുന്ന ഇസ്രയേല്‍ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ മാറ്റിയതും വിവാദമായിരിക്കുകയാണ്. യാത്രാസംഘത്തിലേക്ക് കൃഷിവകുപ്പിലെ മൂന്ന് അഡീഷനല്‍ ഡയറക്ടര്‍മാരുടെ പേര് ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി ഫയല്‍ അയച്ചിരുന്നു. സിപി ഐ അനുഭാവമുള്ളവരെ മാത്രമാണു മന്ത്രിക്കൊപ്പം കൂട്ടുന്നതെന്നും ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലും എത്തിയിരുന്നു. ഫയല്‍ പരിശോധിച്ചശേഷമാണ് യാത്ര മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നാണു സൂചന. അങ്ങനെ പാര്‍ട്ടിക്കാര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ടൂര്‍ ഏര്‍പ്പാടാകാനുള്ള പദ്ധതിയും വെട്ടിയതോടെ സിപി ഐ ആകെ അരിശത്തിലാണ്.

തണ്ണീര്‍ത്തടം നികത്തല്‍ നിയമത്തിലെ ഇളവുകള്‍ പ്രകാരം ഭൂമിയുടെ തരംമാറ്റുന്നതു വഴി ഖജനാവില്‍ എത്തിയ കോടിക്കണക്കിനു രൂപ തദ്ദേശഭരണ വകുപ്പിലേക്കു വക മാറ്റാന്‍ മന്ത്രിസഭയില്‍ ചീഫ് സെക്രട്ടറി മുന്നോട്ടുവച്ച നിര്‍ദേശവും രാജനെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ആഞ്ഞടിച്ച രാജനെ തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചെങ്കിലും പറയാനുള്ളതെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണു അദ്ദേഹം നിര്‍ത്തിയത്. മറ്റു മന്ത്രിമാരാരും അന്ന് പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു.

പൊട്ടലും ചീറ്റലുമായി സിപിഎംല്‍ ഒതുങ്ങി കൂടി കഴിഞ്ഞിരുന്ന സിപി ഐ കൂടുതല്‍ ശക്തിയോടെ സര്‍ക്കാര്‍ പ്രവൃത്തികള്‍ക്കെതിരെ അവരുടെ പ്രതിഷേധം അറിയിച്ചു തുടങ്ങിയതിന് മുഖ്യമന്ത്രിയും പകരം വീട്ടിയതാണ് യാത്രാ വിലക്ക്. തണ്ണീര്‍തടം നികത്തല്‍ ഇളവ് മൂലം റവന്യൂ വകുപ്പി ന് കിട്ടിയ തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് കൈമാറിയാല്‍ മാര്‍ച്ചില്‍ തീര്‍ക്കേണ്ട പദ്ധതികള്‍ പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ മോഹിച്ചിരുന്നു.

പലവിധത്തില്‍ ആവശ്യപ്പെട്ടെങ്കിലും തുക കൈമാറാന്‍ റവന്യൂ വകുപ്പ് തയ്യാറായിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഭവന നിര്‍മ്മാണ ബോര്‍ഡ് പിരിച്ചു വിട്ട് സിപി ഐ യെ വെട്ടിലാക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമം നടത്തിയത്. മന്ത്രിസഭായോഗത്തിലുണ്ടായ രൂക്ഷമായി വാക്കേറ്റം കാരണം അതും പിണറായിയ്ക്ക് മാറ്റി വെയ്‌ക്കേണ്ടി വ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (47 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends