ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ മടങ്ങുന്നതിനിടെ അപകടം, തമിഴ്‌നാട്ടിൽ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു, സഹോദരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍...!!

തമിഴ്‌നാട്ടിൽ ഉണ്ടായ വാഹനപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. തൊണ്ടര്‍നാട് പൊര്‍ളോം നെല്ലേരി കിഴക്കേകുടിയില്‍ ബേബിയുടെ മകന്‍ ജിബിനാണ് മരിച്ചത്. സഹോദരന്‍ ജോബിന്‍ ഗുരുതര പരിക്കുകളോടെ ഗൂഡല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നീലഗിരി ജില്ലയിലെ ഗൂഢല്ലൂരിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു വാഹനപകടം ഉണ്ടായത്.
പാടന്തറയിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ വയനാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനായി സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡില്‍ സ്‌കൂട്ടര്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ ജിബിനെയും ജോബിനെയും പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല. ഇന്നലെ രാത്രി തന്നെ ബന്ധുക്കള്‍ അപകടസ്ഥലത്തേക്ക് തിരിച്ചിരുന്നു. നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും.
https://www.facebook.com/Malayalivartha


























