Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

ബിബിസി വിവാദ ഡോക്യുമെന്‍ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' കൊണ്ടുണ്ടായ ഒരേ ഒരു ഗുണം പൊതുസമൂഹത്തിന് മുന്നിൽ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ഡബിൾ സ്റ്റാൻഡിന്റെ വികൃതമുഖം ഒരിക്കൽ കൂടി വെളിവാക്കപ്പെട്ടു എന്നത് മാത്രമാണ്; ഒപ്പം നിരോധനം കൊണ്ട് ഉണ്ടാകുക സ്ട്രൈസാൻഡ് എന്ന പ്രതിഭാസവും! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

30 JANUARY 2023 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

ബിബിസി വിവാദ ഡോക്യുമെന്‍ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' കൊണ്ടുണ്ടായ ഒരേ ഒരു ഗുണം പൊതുസമൂഹത്തിന് മുന്നിൽ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ഡബിൾ സ്റ്റാൻഡിന്റെ വികൃതമുഖം ഒരിക്കൽ കൂടി വെളിവാക്കപ്പെട്ടു എന്നത് മാത്രമാണ്. ഒപ്പം നിരോധനം കൊണ്ട് ഉണ്ടാകുക സ്ട്രൈസാൻഡ് എന്ന പ്രതിഭാസവും. ! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ് ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;

ബിബിസി വിവാദ ഡോക്യുമെന്‍ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' കൊണ്ടുണ്ടായ ഒരേ ഒരു ഗുണം പൊതുസമൂഹത്തിന് മുന്നിൽ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ഡബിൾ സ്റ്റാൻഡിന്റെ വികൃതമുഖം ഒരിക്കൽ കൂടി വെളിവാക്കപ്പെട്ടു എന്നത് മാത്രമാണ്. ഒപ്പം നിരോധനം കൊണ്ട് ഉണ്ടാകുക സ്ട്രൈസാൻഡ് എന്ന പ്രതിഭാസവും. ! സി.പി.എം- ചൈനയുടെ താല്‍പ്പര്യങ്ങളെയും ദേശീയ ഐക്യത്തേയും ബാധിക്കുന്ന തരത്തില്‍ ഗൗരവകരമായ നിയമലംഘനം പ്രഷേപണത്തില്‍ നടത്തിയെന്നാരോപിച്ച് ബിബിസി വേള്‍ഡ് ന്യൂസിന് വിലക്ക് ഏര്‍പ്പെടുത്തിയ ചൈനീസ് ഗവൺമെൻ്റിന് കയ്യടിച്ച അതേ CPM ഇന്ന് BBC യുടെ മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നു.

ഖത്തർ ലോകകപ്പ് സമയത്ത് BBC യെ വൈറ്റ് supremacy യുടെ അപ്പോസ്തലനായും ഹിപ്പോക്രാറ്റ് ആയും വിമർശിച്ച അതേ നാവ് കൊണ്ട് ഇപ്പോൾ അവരുടെ ഡോക്യുമെൻ്ററി വസ്തുനിഷ്ഠമായ ഒന്നായി വിലയിരുത്തുന്നു. ! ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയെ ഭയന്ന, 51 വെട്ട് സിനിമയെ ഭയന്ന അതേ സഖാക്കൾ ഇന്ന് സംഘപരിവാറിൻ്റെ ഭയത്തെ കളിയാക്കുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും 2002 ൽ ഗുജറാത്തിൽ സംഭവിച്ചത് പുതുതലമുറ കാണണമെന്നും ശഠിക്കുന്ന കോൺഗ്രസ്സ് 1975 ലെ അടിയന്തിരാവസ്ഥ കാലത്ത് നിരോധിച്ച ഒരു ഇന്ത്യൻ സിനിമയെ കുറിച്ച് നിശബ്ദരാകുന്നു. "സർ, ഈ ചെറുപ്പക്കാരന് കാർ നിർമാണ കമ്പനിക്കുള്ള ലൈസൻസ് കൊടുക്കണം, ഇയാൾ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് ഒരുപാട് കാറോടിച്ചിട്ടുള്ളതാ" ജനാധിപത്യ ഇന്ത്യയിൽ അടിയന്തരാവസ്ഥ കാലത്ത് അമൃത് നഹത സംവിധാനം ചെയ്ത കിസ്സാ കുർസി കാ എന്ന ചിത്രത്തിലെ ഒരു ഡയലോഗ് ആണിത്.

ഇന്ദിരാഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമായ ചിത്രം അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യൻ സർക്കാർ നിരോധിച്ചിരുന്നു. സെൻസർ ബോർഡ് നിരോധിച്ച സിനിമ ഏഴംഗ പുനഃ പരിശോധനാ കമ്മിറ്റിക്കു വിട്ടെങ്കിലും വാർത്താ പ്രക്ഷേപണ വകുപ്പ് 51 ഇന തടസവാദങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. സിനിമയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് നഹാത നൽകിയ മറുപടി കണക്കാക്കിയില്ല. അന്ന് ഈ ചിത്രത്തിന്റെ നെഗറ്റീവ്‌സും, എല്ലാ പ്രിന്റുകളും, മാസ്റ്റർ പ്രിന്റും അടക്കം എല്ലാ ശേഷിപ്പുകളും ഗുഡ്‌ഗാവിലെ മാരുതി ഫാക്ടറിയ്ക്കുള്ളിൽ കൊണ്ടുവന്നാണ് സഞ്ജയ് ഗാന്ധിയുടെ അനുയായികൾ കത്തിച്ചുകളഞ്ഞത്.

ഈ കേസിൽ സഞ്ജയ് ഗാന്ധിയും മുൻ വാർത്താ വിതരണ വകുപ്പു മന്ത്രി വി.സി. ശുക്ലയും നിയമ നടപടികൾ നേരിട്ടു. സഞ്ജയ് കുറ്റക്കാരനാണെന്നു കണ്ടെത്തിയ സുപ്രീം കോടതി അദ്ദേഹത്തെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ജാമ്യം ലഭിക്കാതെ ഒരു മാസം തീഹാർ ജയിലിൽ അദ്ദേഹത്തിന് കഴിയേണ്ടിയും വന്നു. പുതിയ തലമുറ 2002 മാത്രം കണ്ടാലും അറിഞ്ഞാലും പോരല്ലോ നാഷണൽ എമർജൻസിയെ കുറിച്ചും സഞ്ജയ് ഗാന്ധിയെ കുറിച്ചും കൂടി അറിയട്ടെ!

ബി.ജെ.പി- കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ ആസ്പദമാക്കിയെടുത്ത സിനിമ കാശ്മീരി ഫയൽസിന് കൈയ്യടിച്ച, അത് പ്രദർശിപ്പിക്കുന്നത് വഴി ഹിന്ദു - മുസ്ലീം കലാപമൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ അതേ സംഘപരിവാറുകൾ ഇന്ന് BBC ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചാൽ അതു വഴി ഒരു കലാപമുണ്ടാകാം അതിനാൽ അത് പ്രദർശിപ്പിക്കരുതെന്ന് പറയുന്നു. ചൈനയെ കുറിച്ച് എഴുതുമ്പോഴും ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പറയുമ്പോഴും ഒക്കെ BBC യുടെ വാർത്തകൾ വസ്തുനിഷ്ഠമെന്ന് പറഞ്ഞവർ ഇപ്പോൾ ബ്രിട്ടീഷ് ബ്രോഡ്‌ കാസ്റ്റിങ് ചാനലിനെ തള്ളിപ്പറയുന്നു. BBC ഡോക്യുമെൻ്ററി വഴി ഗോദ്ര സംഭവത്തെ കുറിച്ചും എന്തുകൊണ്ട് മോദി ഹിന്ദുസംരക്ഷകനായി എന്നതിനെക്കുറിച്ചും കൂടുതൽ awareness ആളുകൾക്ക് ഉണ്ടാവുമെന്നും അത് 2024 ൽ മൃഗീയ ഭൂരിപക്ഷത്തോടെ BJP യെ അധികാരത്തിൽ കൊണ്ടുവരുമെന്നും പറയുന്നു.

അങ്ങനെയെങ്കിൽ പിന്നെന്തിന് പ്രദർശനം വിലക്കണം എന്ന ചോദ്യത്തിന് ഉത്തരം അവർക്കില്ല താനും. ചുരുക്കത്തിൽ BBC ഡോക്യുമെൻ്ററി കൊണ്ട് ഒരു ഗുണവും ദോഷവും സാധാരണക്കാരായ പൊതുജനങ്ങൾക്കില്ലെന്ന് സാരം. കാരണം ശൂലം ഭ്രൂണം ഗർഭിണി എന്നിങ്ങനെ അതി വൈകാരികമായിത്തന്നെ ഗുജറാത്ത് കലാപം ഇന്ത്യയിൽ വർഷങ്ങളായി ചർച്ച ചെയ്യപ്പെട്ടതാണ്. ഓരോ ഇലക്ഷൻ വേളകളിലും ചാനൽ ചർച്ചകളിൽ ഈ വിഷയം പലരും ഉന്നയിക്കാറുള്ളതല്ലേ ? എന്നിട്ട് എന്തായി ?

മൃഗീയ ഭൂരിപക്ഷത്തിൽ BJP അധികാരം കൈക്കലാക്കി നരേന്ദ്ര മോദി എന്ന വിവാദനായകൻ തന്നെ,തുടർച്ചയായ രണ്ടാം തവണയും രാജ്യം ഭരിക്കുന്നു. ഗുജറാത്ത് കലാപമെന്ന അതേ പഴയ ബോംബ് കഥ തന്നെയല്ലേ BBC യുടെ ഈ ഡോക്കുമെന്ററിയിലും ഉള്ളത് .അല്ലാതെ പുതിയ വെളിപ്പെടുത്തലുകൾ ഒന്നും ഇല്ലല്ലോ. കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ മാത്രം ലാഭം കൊയ്യാൻ ഈ ഡോക്യുമെൻ്ററിയെ ഉപാധിയാക്കുന്നു. നാളെ ഇതേ BBC നരേന്ദ്ര മോദിയെ ഹീറോ ആയി ഒരു ഡോക്യുമെൻ്ററി ചെയ്താൽ ഇന്ന് BBC യെ പുകഴ്ത്തുന്നവർ മറുകണ്ടം ചാടും. ഇകഴ്ത്തുന്നവർ തിരികെയും. ! !

ശരിക്കും BBC ഡോക്യുമെൻ്ററി കൊണ്ട് രക്തസാക്ഷിത്വം വരിച്ചത് അനിൽ ആൻ്റണിയാണ്. തൻ്റെ അഭിപ്രായം തുറന്ന് പറഞ്ഞതിന് പാർട്ടി നല്കിയ ഉത്തരവാദിത്വത്തിൽ നിന്നും രാജി വയ്ക്കേണ്ടി വന്ന അനിൽ ആൻ്റണി represent ചെയ്ത പാർട്ടിയല്ലേ BBC യുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന കോൺഗ്രസ്സുകാർ എന്നോർക്കുമ്പോഴാണ് കോമഡി. ആവിഷ്കാരസ്വാതന്ത്ര്യം എങ്ങും പൂത്തുലയട്ടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (48 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends