കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് മുന്നിൽ, ഇ-സഞ്ജീവനി ടെലി മെഡിസിൻ പോർട്ടലിലൂടെ മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിച്ച് രോഗിയുടെ നഗ്നതാ പ്രദർശനം: സൈബർ സെൽ കേസെടുത്തു...

ഡോക്ടർക്ക് മുമ്പിൽ നഗ്നതാ പ്രദർശനം. ഇ-സഞ്ജീവനി ടെലി മെഡിസിൻ പോർട്ടലിലൂടെയാണ് നഗ്നത പ്രദർശനം നടത്തിയത്. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് മുന്നിലാണ് രോഗി എന്ന വ്യാജേനെ ലോഗിൻ ചെയ്തയാൾ നഗ്നതാ പ്രദർശനം നടത്തിയത്.
ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ സൈബർ സെൽ കേസെടുത്തു.
വ്യാജ ഐഡി ഉപയോഗിച്ചാണ് പോർട്ടലിൽ ലോഗിൻ ചെയ്തതെന്നാണ് സംശയം. ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























