മാതാവ് വീട്ടിലില്ലാതിരുന്ന സമയം പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു, പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ

മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷയും പിഴയും. ദ്രസ അധ്യാപകനാണ് പ്രതി .മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനൊപ്പം ആറ് ലക്ഷത്തിയൻപതിനായിരം രൂപ പിഴയും അടക്കണം.
2021 മാർച്ചിൽ മലപ്പുറത്താണ് അതിക്രൂരമായ ഈ സംഭവം നടന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
തുടർന്ന് പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായി. തുടർന്ന് ഗർഭിണിയായി. 2021ലാണ് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വഴിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് തുടർ നടപടികളിലേക്ക് നീങ്ങിയത്.
https://www.facebook.com/Malayalivartha


























