കേരളത്തിൽ ശൈശവ വിവാഹം; പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി; സംഭവം ഇടുക്കിയില്‍

കേരളത്തിൽ ശൈശവ വിവാഹം. ഇടുക്കി തൊടുപുഴയിലാണ് സംഭവം. പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കുകയായിരുന്നു. ഇടുക്കി ഇടമലക്കുടിയിൽ ഒരാഴ്ച മുന്‍പാണ് വിവാഹം നടന്നത്. ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു കുട്ടി.
അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിയെ സമീപിച്ചു. പിന്നാലെ ശൈശവ വിവാഹത്തിന് കേസെടുക്കെടാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കി.
മാത്രമല്ല ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുന്‍പും ഇടമലക്കുടിയില്‍ ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേര്‍ന്നാണ് വിവാഹം നടത്തിയത്.
https://www.facebook.com/Malayalivartha



























