വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : യുവാവിനെ അറസ്റ്റ് ചെയ്ത കസബ പൊലീസ്

മരുതറോഡ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. സംഭവത്തിൽ കല്ലേപ്പുള്ളി തെക്കുമുറി ജഗദീഷിനെ (20) ആണ് അറസ്റ്റ് ചെയ്തത്. പലവട്ടം പീഡിപ്പിച്ചതിനെ തുടർന്ന് ഗര്‍ഭിണിയാക്കി യുവാവ് കടന്ന് കളയുകയായിരുന്നു. തുടർന്ന് കസബ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം 2022 ഒക്ടോബര്‍ മുതല്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. മാത്രമല്ല മൊബൈൽ ഫോണിലൂടെ പരിചയം സ്ഥാപിച്ച് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയ ശേഷമാണ് പീഡനത്തിനിരയാക്കിയത്. പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കേസിൽ സബ് ഇൻസ്പെക്ടർമാരായ സി.കെ. രാജേഷ്, ടി.എ. ഷാഹുൽ ഹമീദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉദയപ്രകാശ്, നിഷാദ്, ഷിജി, മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ പോയ പ്രതിയെ തഞ്ചാവൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























