Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

ചിന്തയുടെ വാഴക്കുല പുലിവാലായി... കോപ്പിയടിക്കാൻ സഹായിച്ചത് പിണറായി! വെട്ടിലായി CPM... ചിന്തയുടെ ഈച്ച കോപ്പിയടി

30 JANUARY 2023 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി​സ​ഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

ജന്മി കുടിയാൻ, അടിമ കീഴാള ഉച്ച നീചത്വ വ്യവസ്ഥിതിക്കെതിരെ പോരാടിയ, 8 പതിറ്റാണ്ട് മുമ്പ് കവിതയുടെ വാൾ വീശി ചങ്ങമ്പുഴ രചിച്ച അനശ്വര കൃതിയായ വാഴക്കുലയെ പറ്റി, ഇതേ ദുരാചാരങ്ങൾക്കെതിരെ പൊരുതിയ മഹാപ്രസ്ഥാനത്തിന്റെ യുവ വനിതാ നേതാവിന്റെ അജ്ഞത ഗവേഷണ പ്രബന്ധത്തിൽ തന്നെ പ്രകടമായത് കേരളീയ സമൂഹത്തിൽ ചർച്ചയായിട്ടുണ്ട്. ചിന്തയുടെ ശമ്പള കുടിശിക വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാദം.

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിയാണെന്ന് സേവ് സര്‍വകലാശാല ക്യാമ്പയിന്‍ കമ്മിറ്റി ആരോപണമുന്നയിച്ചിരിക്കുകയാണ്. കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു. ''വാഴക്കുല'' വിവാദത്തിനു പിന്നാലെയാണ് പുതിയ ആരോപണം കൂടി ഉയർന്ന് വന്നിരിക്കുന്നത്.

നേരത്തെ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യവുമായി സേവ് സര്‍വകലാശാല കാമ്പയിന്‍ കമ്മിറ്റി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കിയിരുന്നു. അടുത്ത ദിവസം ഗവര്‍ണര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കും എന്നും അവർ അറിയിച്ചിട്ടുണ്ട്. 2021ലാണ് ചിന്തയ്‌ക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി ലഭിച്ചത്.

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ കടന്നു കൂടിയ ഗുരുതര പിഴവ് സി.പി.എം നേതൃത്വം ഗൗരവത്തോടെ കാണുന്നു. ഇക്കാര്യത്തില്‍ കേരള സര്‍കലാശാലയുടെ തീരുമാനം നിര്‍ണായകമാകും. ചിന്താ ജറോമിന്റെ ഡോക്ടറേറ്റ് പിന്‍വലിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പാര്‍ട്ടി നടപടിയും ഉണ്ടാകും.

അതിനിടെ ചിന്തയുടെ പ്രബന്ധം ''ബോധി കോമണ്‍സ്'' എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പിയടിച്ചു അതുപോലെ ചേര്‍ത്തെന്നാണു പരാതി. ''നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ'' എന്നയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്.

അതേസമയം, ഗവേഷണ പ്രബന്ധം തയ്യാറാക്കാൻ സഹായിച്ച വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും നന്ദി പറയേണ്ട സ്ഥലത്ത് ചിന്ത നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കൾക്കുമാണെന്നതും ചർച്ചയാവുന്നു. മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നതിന്റെ കാരണമായി പറഞ്ഞിട്ടുള്ളത് തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കും എന്നാണ്.

മുഖ്യമന്ത്രിക്ക് പുറമേ എംവി. ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, എ.എൻ. ഷംസീർ, ഇ.പി.ജയരാജൻ, പി.കെ. ശ്രീമതി, എം.സ്വരാജ് എന്നീ സി പി എം നേതാക്കൾക്കും നന്ദി അറിയിക്കുന്നു. മുതിർന്ന സി പി എം നേതാവ് എം എ ബേബിയെ 'മെന്റർ' എന്നാണ് പ്രബന്ധത്തിൽ ചിന്ത വിശേഷിപ്പിക്കുന്നത്. ബേബി കൂടി അറിഞ്ഞ് കൊണ്ടാണോ ഈ കോപ്പിയടി എന്ന ചോദ്യവും ഉയരുന്നുണ്ട്.

''വാഴക്കുല'' എന്ന കവിതയുടെ രചയിതാവിന്റെ പേര് പ്രബന്ധത്തില്‍ തെറ്റായി ചേര്‍ത്തത് വിവാദമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ്‌ വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്.

ഈ ഭാഗത്താണ് ''വാഴക്കുല ബൈ വൈലോപ്പിള്ളി'' എന്ന് ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതിയത്. ബോധി കോമണ്‍സില്‍ 2010-ല്‍ ബ്രഹ്‌മപ്രകാശ് എന്നയാളുടെപേരില്‍ പ്രസിദ്ധീകരിച്ചതാണ് ലേഖനം. ഇതിലും വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

'വൈലോപ്പിള്ളി' എന്നതിനുപകരം ചിന്ത എഴുതിയതുപോലെ 'വൈലോപ്പള്ളി' എന്ന തെറ്റും അതിലുണ്ട്. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന് എഴുതിയ ചിന്തയുടെ ഗവേഷണ പ്രബന്ധം സി.പി.എമ്മിനും നാണക്കേടായി. ആര്യന്‍ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമര്‍ശം. എന്നാല്‍ ആര്യനില്‍ മോഹലാലിന്റെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവിനെ പറയുന്നുമുണ്ട്.

സിനിമ പോലും കാണാതെയാണോ പ്രബന്ധം തയാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരേ ഉയരുന്നത്. ഇംഗ്ലീഷ് ലേഖനത്തിലെ പരാമര്‍ശങ്ങളും പിഴവുകളും ചിന്തയുടെ പ്രബന്ധത്തിലും ആവര്‍ത്തിക്കപ്പെട്ടു. വൈലോപ്പിള്ളിയുടെ പേരെഴുതിയതിലെ അക്ഷരത്തെറ്റും കോപ്പിയടിക്കപ്പെട്ടു. ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്തുവന്നിട്ടും കേരള സര്‍വകലാശാലയും ചിന്താ ജെറോമും പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. കേരള സര്‍വകലാശാല മുന്‍ പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. തെറ്റ് കണ്ടെത്താന്‍ ഗൈഡായിരുന്നു മുന്‍ പ്രോ വിസിക്കും മൂല്യനിര്‍ണയം നടത്തിയ വിദഗ്ധര്‍ക്കും കഴിയാത്തതും നാണക്കേടായി. ഓപ്പണ്‍ ഡിഫന്‍സില്‍ പോലും ഒരു ചര്‍ച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നല്‍കുന്നതെന്ന ഗൗരവമായ ചോദ്യവും ഉയരുന്നു.

യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരതെറ്റ് പുറത്തുവന്നതോടെ കേരള സര്‍കലാശാലയും വെട്ടിലായി. ചിന്താ ജെറോമും വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുമ്പോള്‍ പ്രശ്‌നം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (8 minutes ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (13 minutes ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (55 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (1 hour ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (1 hour ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (1 hour ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (1 hour ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (1 hour ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (1 hour ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (2 hours ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (2 hours ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (3 hours ago)

Malayali Vartha Recommends