ഏഴു വയസ്സുകാരനോട് അമ്മയുടെ ക്രൂരത; ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ച് മുളകുപൊടി കണ്ണില്‍ വിതറി

ഇടുക്കിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുമളിയില്‍ ഏഴു വയസ്സുകാരനോട് അമ്മയുടെ ക്രൂരത. ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്താണ് അമ്മയുടെ ക്രൂരത. സംഭവത്തില്‍ കുട്ടിയുടെ കൈയ്ക്കും കാലിനും പൊള്ളലേറ്റു. അടുത്ത വീട്ടിലെ ടയര്‍ എടുത്തതിനാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലാണ് സംഭവം.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കാല്‍മുട്ടിന് താഴേയും കയ്യിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. വാര്‍ഡ് മെമ്ബറും അയല്‍വാസികളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെ കസ്റ്റഡിയില്‍ എടുക്കുന്നത് അടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha