ചിന്ത ജെറോം ഇനി പടിക്ക് പുറത്ത്..ഗവർണർ ഇടപ്പെട്ടു..ഗൈഡിന്റെ പണിയും തെറിപ്പിക്കും..രക്ഷിക്കാൻ കഴിയാതെ മുഖ്യനും.

എന്തെ അത് സംഭവിച്ചില്ല സംഭവിച്ചില്ല എന്ന് കരുതി ഇരിക്കായിരുന്നു, ഒടുവിൽ അതും നടന്നു, സാധാരണ കേരളത്തിലെ ഒട്ടു മിക്ക കാര്യങ്ങളിലും പ്രതികരിക്കാറുള്ള , അല്ലെങ്കിൽ രൂക്ഷമായ വിമർശനം നടത്താറുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ ഇടപെട്ടിരിക്കുകയാണ്, അതും ആരുടെ കാര്യത്തിൽ ആൺ എന്നല്ലേ..യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ കാര്യത്തിൽ തന്നെ..സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. നേരത്തെ ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വ്വകലാശാല വിസിക്ക് കൈമാറിരുന്നു. ഇതിന്‍റെ അനുബന്ധ നടപടി എന്ന നിലയിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും പ്രബന്ധ പ്രശ്നം ചര്‍ച്ചയായേക്കും. ഇതിനിടെ, ചിന്താ ജെറോമിന്‍റെ ഡോക്ടറേറ്റ് പ്രബന്ധത്തിന് മേല്‍നോട്ടം വഹിച്ച ഗൈഡ് ഡോ. പി.പി.അജയകുമാറിനോട് കേരള സര്‍വകലാശാല വിശദീകരണം തേടിയിട്ടുണ്ട്. ഇപ്പോള്‍ അധ്യാപക പരിശീലന കേന്ദ്രത്തിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് പി.പി. അജയകുമാര‍്. ഇദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വിസി സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാറാണ് പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം,
പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഡോ. പി.പി.അജയകുമാറിന്‍റെ ഗൈഡ്‌ഷിപ്പ് റദ്ദാക്കാനും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഗവേഷണ പ്രബദ്ധവുമായി ബന്ധപ്പെട്ടുയർന്ന പരാതി പരിശോധിക്കാൻ കേരള സർവ്വകലാശാല. വിദഗ്ധ സമിതിയെ വെക്കാൻ തീരുമാനമാനിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പിന്നാലെ കോപ്പിയടിവിവാദവുമുയർന്നു. ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സർവകലാശാലാ തീരുമാനം.നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതിപിന്നാലെ ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നു.ബോധി കോമൺസ് എന്ന വെബ്‍സൈറ്റിൽ മലയാള സിനിമയെ കുറിച്ചുള്ള ദ് മൈൻഡ് സ്പേസ് ഓഫ് മെയിൻസ്ട്രീം മലയാള സിനിമ എന്ന ലേഖനം കോപ്പിയടിച്ചെന്നാണ് പരാതി.
പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെ നിശിതമായി വിമർശിച്ചിക്കുന്നതാണ് ലേഖനം. സമാന ആശയവും വരികളുമാണ്, നവലിബറൽ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയ ശാസ്ത്ര അടിത്തറ എന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലും ഉള്ളതെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിയുടെ പരാതിയിൽ പറയുന്നത്. ആര്യൻ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമർശവുമുളളത്. എന്നാൽ ആര്യനിൽ മോഹലാലിൻറെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവാരെന്ന് പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയർന്നത്.
https://www.facebook.com/Malayalivartha