നക്ഷത്ര ഹോട്ടലിൽ അമ്മയുമൊത്ത് ഞെരുങ്ങി കഴിയുന്ന ചിന്ത ജെറോം! നാണമുണ്ടോ നിങ്ങൾക്ക്... ചിന്തയുടെ കള്ളത്തരം പൊളിച്ചടുക്കി മലയാളിവാർത്ത

മലയാളി വാർത്ത ഇൻസൈഡ് പുറത്ത് വിട്ട ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെ പറ്റി, അവരുടെ ധൂർത്തിനെ പറ്റിയാണ് ഇപ്പോൾ മലയാളിവാർത്ത ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. കൊല്ലം തങ്കശ്ശേരി തീരദേശത്ത് പ്രവർത്തിക്കുന്ന ഫോർസ്റ്റാർ റിസോർട്ടിലാണ് കഴിയാൻ ഒരിടമില്ലാത്ത ചിന്തയും അമ്മയും കഴിഞ്ഞ മൂന്ന് വർഷമായി താമസിക്കുന്നത്.
തങ്കശ്ശേരിയിൽ വിളക്കുമരത്തിനടുത്തായി സ്ഥിതിചെയ്യുന്ന ആയുർർവ്വേദിക് റിസോർട്ടിലെ മൂന്നു മുറികൾ രണ്ട് വർഷത്തിലേറെയായി വാടകക്കെടുത്ത് ഉപയോഗിക്കുകയാണ് ചിന്തയും അമ്മയും. കങ്കശ്ശേരിയിലുള്ള സ്വന്തം വീട് പുതുക്കിപ്പണിയുന്നത് കൊണ്ടാണ് അമ്മയും മകളും നക്ഷത്ര ഹോട്ടലിൽ സ്ഥിരതാമസമാക്കിയത്. 3 മുറികളുള്ള അപ്പാർട്മെന്റാണ് ചിന്ത എടുത്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
യുവജന കമ്മിഷൻ അദ്ധ്യക്ഷ പദവിയിലിരുന്ന് ലക്ഷങ്ങൾ സമ്പാദിച്ച വകയിലാണോ ചിന്തയുടെ ഈ നക്ഷത്ര താമസം? അതോ പാർട്ടി ഫണ്ടിൽ നിന്നാണോ? അതുമല്ലെങ്കിൽ സർക്കാർ ഫണ്ടോ? അങ്ങനെ ഒട്ടനവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. പ്രേക്ഷകർക്ക് മുഴുവൻ റിപ്പോർട്ടിനായി മലയാളിവാർത്ത ഇൻസൈഡ് സന്ദർശിക്കാവുന്നതാണ്.
മലയാളിവാർത്തയുടെ റിപ്പോർട്ട് ഇതിനോടകം തന്നെ നിരവധി പേർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ബിജെപി വക്താവ് സന്ദീപ് വാചസ്പതിയും ഇതേപ്പറ്റി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്ക് വച്ചിട്ടുണ്ടായിരുന്നു. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം വരാൻ ഇങ്ങനെ ത്യാഗം സഹിക്കുന്ന സഖാവിൻ്റെ കഷ്ടപ്പാട് ആരും കാണാതെ പോകരുത് എന്ന് പരിഹസിച്ച് കൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്.
നിങ്ങളറിഞ്ഞോ? കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നമ്മുടെ യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താകുലാ ജെറോം കൊല്ലത്തെ ഡീ ഫോർട്ട് റിസോർട്ടിലെ മൂന്ന് മുറികളുള്ള ഒരു അപ്പാർട്ട്മെൻ്റിൽ അമ്മയോടൊപ്പം ഞെങ്ങി ഞെരുങ്ങി കഴിഞ്ഞു വരികയാണത്രേ. സ്വന്തം വീട് പുതുക്കി പണിയുന്നത് കൊണ്ടാണ് ഈ 'കുല സ്ത്രീ' ഇത്രയും ത്യാഗം സഹിച്ച് റിസോർട്ടിൽ കഴിയുന്നത്.
തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം വരാൻ ഇങ്ങനെ ത്യാഗം സഹിക്കുന്ന സഖാവിൻ്റെ കഷ്ടപ്പാട് ആരും കാണാതെ പോകരുത്. ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന റിസോർട്ടിനെ സഹായിക്കാനാണ് സഖാവ് അവിടെ താമസിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞാലും നമ്മൾ സഖാക്കൾ അത് വിശ്വസിക്കരുത്. അത് വെറും വരട്ട് തത്വവാദമാണ്. കേരളത്തിൻ്റെ ഒന്നാം നമ്പർ പദവി കളയാനുള്ള ഗൂഢ നീക്കത്തിൻ്റെ ഭാഗമായും ആഗോള കുത്തകകളുടെ സംഘടിത ശ്രമമായും വേണം നമ്മൾ ഇതിനെ കാണാൻ. ലാൽ സലാം.
Malayalivartha insideൽ കൂടി ഈ വാർത്ത പുറത്തെത്തിച്ച നമ്മുടെ റിപ്പോർട്ടർ മോത്തി രാജേഷിന് അഭിനന്ദനങ്ങൾ കൂടി അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha