Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം കുറവിലങ്ങാട് മരങ്ങാട്ട് പള്ളിയിലുണ്ടായത് വൻ അപകടം; രണ്ട് കാറുകൾക്കും ലോറിക്കും ഇടയിൽ കുടുങ്ങി ബൈക്ക്; ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചത് മുന്നിൽ പോയ കാർ ഡ്രൈവറുടെ അശ്രദ്ധ കാരണം

09 FEBRUARY 2023 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...

കോട്ടയം കുറവിലങ്ങാട് മരങ്ങാട്ട് പള്ളിയിലുണ്ടായത് വൻ ദുരന്തം : ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. മുന്നിൽ പോയ കാർ ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് ഇങ്ങനെ സംഭവിച്ചത്. രണ്ട് കാറുകൾക്കും ലോറിക്കും ഇടയിൽ കുടുങ്ങിയായിരുന്നു ബൈക്ക്. വീട്ടമ്മ മരിച്ചത് അതിദാരുണമായിട്ടാണ്. മുന്നിൽ പോയ കാർ ഇൻഡിക്കേറ്റർ ഇടാതെ വലത്തേയ്ക്ക് തിരിഞ്ഞതിനെ തുടർന്ന് ബൈക്ക് , രണ്ട് കാറുകൾക്കും പിറകെ വന്ന ടാങ്കർ ലോറിയ്ക്കും ഇടയിൽ കുടുങ്ങുകയായിരുന്നു.

സി സി ടി വി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും ഇത് വ്യക്തമായിട്ടുണ്ട്. രണ്ട് കാറുകൾക്കും ടാങ്കറിനും ഇടയിൽ കുടുങ്ങിയാണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അരുവിക്കുഴി തകിടിയിൽ ജിമ്മിയെ (27) തലക്കും കാലിനും ഗുരുതരമായ പരിക്കുകളോടെ മാർസ്ളീവാ മെഡിസിറ്റി യിൽ പ്രവേശിച്ചു.മരങ്ങാട്ടുപള്ളി പാലാ റോഡിൽ വ്യാഴാഴ്ച രാവിലെ 8.45 നായിരുന്നു അപകടം.

മരങ്ങാട്ടുപള്ളി - പാലാ റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സോഫിയും ജിമ്മിയും. ഈ സമയം ഇവരുടെ മുന്നിൽ പോയ കാർ പെട്ടെന്നു സിഗ്നൽ നൽകാതെ വലത്തേയ്ക്ക് തിരിയുകയായിരുന്നു. ഈ കാർ വലത്തേയ്ക്ക് തിരിക്കുന്ന കണ്ട് എതിർ ദിശയിൽ നിന്ന് എത്തിയ കാറും വെട്ടിച്ചു. ഈ രണ്ട് കാറുകൾക്കിടയിൽ കുടുങ്ങിയ ബൈക്ക് ബ്രേക്ക് ചെയ്തതോടെ പിന്നിൽ നിന്ന് എത്തിയ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചു. ബൈക്കിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ടാങ്കർ ഇവരുടെ ബൈക്കിനെ റോഡിലൂടെ വലിച്ച് നീക്കി രണ്ട് കാറുകളിലും ഇടിച്ചാണ് നിന്നത്.

മൂന്ന് വാഹനങ്ങൾക്കിടയിൽ ഞരുങ്ങിയ അവസ്ഥയിയാലായിരുന്നു ബൈക്ക്. ഇടിയുടെ ആഘാതത്തിൽ ഇവരുടെ ശരീരത്തിലൂടെ ടാങ്കർ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. തലക്ഷണം ഇവരുടെ മരണം സംഭവിച്ചു. പരിക്കേറ്റ ജിമ്മി അതീവ ഗുരുതരാവസ്ഥയിലാണ്. അപകടത്തെ തുടർന്നു മരങ്ങാട്ടുപള്ളി പാലാ റോഡിൽ ഗതാഗത തടസവും ഉണ്ടായി. സംഭവം അറിഞ്ഞ് മരങ്ങാട്ടുപള്ളി പൊലീസ് സ്ഥലത്ത് എത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (9 minutes ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (14 minutes ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (25 minutes ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (34 minutes ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (41 minutes ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (43 minutes ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (53 minutes ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (1 hour ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (1 hour ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (1 hour ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (2 hours ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (2 hours ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (2 hours ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (2 hours ago)

Malayali Vartha Recommends