ട്രെയിനുകളിലെ റിസര്‍വ്ഡ് കോച്ചുകളില്‍ ഇനി കുട്ടികള്‍ക്ക് ഫുള്‍ചാര്‍ജ്

ട്രെയിനുകളിലെ റിസര്‍വ്ഡ് കോച്ചുകളില്‍ ഇനി കുട്ടികള്‍ക്ക് ഫുള്‍ചാര്‍ജ് നല്‍കണം. അഞ്ചിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി ബെര്‍ത്ത് വേണമെങ്കില്‍ ഫുള്‍ ചാര്‍ജ് നല്‍കണം. ബെര്‍ത്ത് വേണ്ടെങ്കില്‍ പകുതി ചാര്‍ജ് നല്‍കിയാല്‍ മതി. അടുത്ത വര്‍ഷം ഏപ്രില്‍ 10 മുതല്‍ ഇത് നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം റെയില്‍വേ സോണുകള്‍ക്ക് ലഭിച്ചു.
വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി റെയില്‍വേ മന്ത്രാലയത്തിന് ധനകാര്യ വിഭാഗം നല്‍കിയ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് കുട്ടികളുടെ യാത്രാചാര്‍ജ് വര്‍ദ്ധിപ്പിക്കല്‍. ഏപ്രില്‍ 10 ന് സംവിധാനം നിലവില്‍ വരുന്നതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ മാസത്തില്‍ തന്നെ ഇത് ബാധകമാകുവാനാണ് സാധ്യത.
ദീര്‍ഘദൂര യാത്ര ചെയ്യുന്നവരെ സംവിധാനം ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കുട്ടികള്‍ക്ക് ബെര്‍ത്ത് വേണ്ടവര്‍ അത് പ്രത്യേകം രേഖപ്പെടുത്തണം. ഇതിനായി ഓണ്‍ലൈന്‍ ബുക്കിങ്ങിലും സാധാരണ റിസര്‍വേഷന്‍ ഫോമിലും മാറ്റങ്ങള്‍ വരും. റിസര്‍വേഷന്‍ ഇല്ലാത്ത ക്ലാസുകളില്‍ കുട്ടികളുടെ നിരക്കില്‍ മാറ്റമില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha