കൊല്ലത്ത് അധ്യാപകനും പ്ലസ് ടു വിദ്യാര്‍ഥിയും തമ്മില്‍ സംഘര്‍ഷം

കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. തലയ്ക്കും പരിക്കുകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ സംഭവത്തില്‍ അധ്യാപകനും പരിക്കേറ്റതായി വിവരമുണ്ട്. ഒരു വിദ്യാര്‍ഥിനിയെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ അധ്യാപകനായ റാഫി ഇടപെട്ടതാണ് സംഘട്ടനത്തിന് കാരണമായത്. ഈ സംഭവത്തില്‍ വിദ്യാര്‍ഥി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha