ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ മോതിരം കുടുങ്ങി രാഖിക്ക് നഷ്ടമായത് വിരല്‍

ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തക രാഖി റാസിന്റെ വിരല്‍ അറ്റുപോയത് ഞെട്ടിച്ച സംഭവമായിരുന്നു. വലതു കൈയിലെ മോതിരവിരലാണ് രാഖിക്ക് അപകടത്തില്‍ നഷ്ടമായത്. കഴിഞ്ഞ ഓഗസ്റ്റ് 21ന് നടന്ന സംഭവം രാഖി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചത്.
കോഴിക്കോട്ട് ബസ് ഇറങ്ങുന്നതിനിടെ ബസിനുള്ളിലെ മൂര്‍ച്ചയേറിയ ലോഹഭാഗത്ത് അവരുടെ മോതിരം കുടുങ്ങുകയായിരുന്നു. മോതിരം കുടുങ്ങുന്നതും രാഖി ബസ്സില്‍ നിന്നിറങ്ങുന്നതും ഒരുമിച്ചായിരുന്നു. ഈ ആഘാതത്തിലാണ് വിലല്‍ അറ്റുപോയത്. രാഖിയെ ഉടന്‍ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആംപ്യൂട്ടേഷന്‍ അല്ലാതെ മറ്റ് മാര്‍?ഗങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. റിങ് എവല്‍ഷന്‍ എന്ന ഗുരുതരമായ പരിക്കാണ് സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ അവരെ അറിയിച്ചു.
https://www.facebook.com/Malayalivartha