കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിഞ്ഞില്ല: 15 ദിവസം പ്രായമായ കുഞ്ഞിനെ ഫ്രിഡ്ജില്‍വച്ച് യുവതി

15 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് ഫ്രിഡ്ജില്‍വെച്ച് അടച്ചതായി ആരോപണം. കുഞ്ഞിന്റെ കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിയാത്തതിനാലാണ് ഫ്രിഡ്ജില്‍വെച്ചതെന്നാണ് യുവതിയുടെ മൊഴി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രസവാനന്തരം യുവതി മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫ്രിഡ്ജിനുള്ളില്‍ നിന്ന് നേര്‍ത്ത കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് മുത്തശ്ശി നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha