Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

 പട്ടത്താനത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സഹപ്രവര്‍ത്തകനെ കൊന്ന കേസിലും ജീവപര്യന്തം

30 MARCH 2023 08:23 AM IST
മലയാളി വാര്‍ത്ത

പട്ടത്താനത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് നീതിനഗര്‍ പ്ലാമൂട്ടില്‍ കിഴക്കേതില്‍ സുനിലി(54)ന്, സഹപ്രവര്‍ത്തകനെ കൊന്ന കേസിലും ജീവപര്യന്തം.കൂടാതെ രണ്ടുലക്ഷം രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം അധിക തടവും വിധിച്ചു.

പാര്‍വത്യാര്‍മുക്കിലെ കിണര്‍തൊടി വാര്‍ക്കുന്ന സ്ഥാപനത്തില്‍ കൂടെ ജോലിചെയ്തിരുന്ന, അയത്തില്‍ ജി.വി.നഗര്‍-49, കാവും പണക്കുന്നില്‍ വീട്ടില്‍ സുരേഷ്ബാബു(41)വിനെ കൊന്ന കേസിലാണ് ശിക്ഷ.

മദ്യപിച്ച പണത്തിന്റെ പങ്കിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. കൊല്ലം അഡീഷണല്‍ ജില്ലാ കോടതി (നാല്) ജഡ്ജി എസ്.സുഭാഷാണ് ശിക്ഷ വിധിച്ചത്. ഈ കേസില്‍ സുനിലിനെ ജാമ്യത്തിലിറക്കിയ അമ്മ സാവിത്രിയമ്മയെയാണ് പിന്നീട് സ്വത്തിനുവേണ്ടി ജീവനോടെ കുഴിച്ചുമൂടി കൊന്നത്.

പ്രസ്തുത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. ഇപ്പോള്‍ ശാസ്താംകോട്ട ഡിവൈ.എസ്.പി.യായ എസ്.ഷെരീഫാണ് കൊല്ലം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടറായിരിക്കെ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി കെ.ബി.മഹേന്ദ്ര ഹാജരായി.

അതേസമയം 2015 ഡിസംബര്‍ 26-ന് പട്ടത്താനം പാര്‍വത്യാര്‍മുക്കിലെ കിണര്‍തൊടി വാര്‍ക്കുന്ന സ്ഥലത്തായിരുന്നു കൊലപാതകം നടന്നത്. രാവിലെ സുനിലും സുരേഷ്ബാബുവും മറ്റും ഒന്നിച്ച് സ്‌നേഹമതിലിന്റെ പണിക്കു പോയി. പണം പങ്കിടാമെന്ന ധാരണയില്‍ ഇവര്‍ ഉച്ചയ്ക്കും വൈകുന്നേരവും മദ്യപിച്ചു. 600 രൂപ കൂലിയില്‍ മദ്യത്തിന്റെ പങ്കു കിഴിച്ച് ഒരാള്‍ക്ക് 365 രൂപയാണ് കിട്ടിയത്. ഈ തുക സുരേഷ്ബാബുവിനെ ഏല്‍പ്പിച്ച് വൈകുന്നേരം ് 7.45 ആയപ്പോഴേക്കും മറ്റുള്ളവര്‍ പോയി. എന്നാല്‍, തനിക്ക് 500 രൂപ വേണമെന്നാവശ്യപ്പെട്ട് സുനില്‍, സുരേഷുമായി തര്‍ക്കവും പിടിവലിയുമായി. ഇതിനിടെ സുനില്‍ ചുറ്റികകൊണ്ട് ക്രൂരമായി ആക്രമിച്ചു.

"

തടഞ്ഞ സഹപ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടിയെയും ചുറ്റികകൊണ്ട് അടിച്ചു. പിന്നീട് വെട്ടുകത്തിയും പാരയും ഉപയോഗിച്ചും സുരേഷ്ബാബുവിനെ ആക്രമിച്ചു. ഇതുകണ്ട് നിലവിളിച്ച കൃഷ്ണന്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഓടിച്ചു. പിറ്റേദിവസം രാവിലെയാണ് സുരേഷ്ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പിന്നീട് എഴുകോണിലെ ബന്ധുവീട്ടില്‍ നിന്ന് സുനിലിനെ പൊലീസ് പിടികൂടി. പോസ്റ്റ്മോര്‍ട്ടത്തില്‍ 61 മുറിവുകളാണ് സുരേഷ്ബാബുവിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. 2019-ലാണ് സുനില്‍ അമ്മയെ മര്‍ദിച്ചശേഷം കുഴിച്ചുമൂടിയത്. ഇതില്‍ ഈമാസം ഏഴിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുള്ളത്.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (13 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (24 minutes ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (34 minutes ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (43 minutes ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (53 minutes ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (1 hour ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (1 hour ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (5 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (5 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (5 hours ago)

Malayali Vartha Recommends