Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

മാണിയുടെ ആത്മാവും ഉമ്മൻ ചാണ്ടിയുടെ മനസും സന്തോഷിക്കുന്നു :ബാബു തെറിക്കും... മുൻ മന്ത്രി കെ.എം.മാണിയെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കേസുകളിൽ കുടുക്കി ജീവിതം നരകതുല്യമാക്കിയ കെ.ബാബുവിൻ്റെ എം എൽ എ സ്ഥാനം തുലാസിൽ.....

30 MARCH 2023 11:14 AM IST
മലയാളി വാര്‍ത്ത

 

കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത് എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന്‌ ഹൈക്കോടതി തീരുമാനിച്ചു.. കേസ്‌ നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ ഹർജി കോടതി തള്ളി. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹർജിയിലെ ആരോപണം. ‘അയ്യപ്പന് ഒരു വോട്ട്’ എന്ന് പ്രിന്റ്‌ ചെയ്‌ത സ്ലിപ്പിൽ അയ്യപ്പന്റെ വിഗ്രഹചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പ് അയ്യപ്പനും സ്വരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാൽ അയ്യപ്പന്റെ പരാജയമാകുമെന്നും ബാബു മണ്ഡലത്തിലാകെ പ്രചരിപ്പിച്ചു. അയ്യനെ കെട്ടിക്കുവാൻ വന്നവനെ അയ്യന്റെ നാട്ടിൽനിന്നും കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ടുപിടിച്ചു. 992 വോട്ടുകളുടെമാത്രം ഭൂരിപക്ഷത്തിൽ വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം

 

 

 

 


കെ.എം.മാണിയുടെ വാർധക്യത്തിൽ അദ്ദേഹം ഇക്കാലമത്രയും കൈവരിച്ച നേട്ടങ്ങളുടെ ശോഭ കെടുത്തിയ കെ.ബാബു ഒടുവിൽ നിയമത്തിന്റെ നീരാളി പിടുത്തത്തിൽ അകപ്പെട്ടു. കെ. എം.മാണിയുടെ ജീവിതം തന്നെ തകർത്ത ആരോപണമാണ് ഒടുവിൽ തെറ്റെന്ന് തെളിഞ്ഞതും ബാബുവായിരുന്നു കഥയിലെ വില്ലെന്ന് മനസിലായതും.


ബാർക്കോഴ ആരോപണം കേരളത്തിൽ കത്തിജ്വലിച്ചപ്പോൾ കെ.ബാബുവായിരുന്നു എക്സൈസ് മന്ത്രി. ഉമ്മൻ ചാണ്ടി സൂപ്പർ മുഖ്യമന്ത്രിയും. ഉമ്മൻ ചാണ്ടി അറിയാതെ ഒരു ഇല പോലും അനങ്ങാത്ത കാലം. അപ്പോഴാണ് എക്സൈസ് വകുപ്പുമായി ഒരു ബന്ധവുമില്ലാത്ത കെ.എം.മാണിയെ കേസിൽ കുരുക്കിയത്. കെ.എം.മാണി മുഖ്യമന്ത്രിയാകുമോ എന്ന ഭയമായിരുന്നു ഇതിനു പിന്നിൽ. അദ്ദേഹം പിണറായിയുമായി ചർച്ച നടത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മാണിയെ ബാർക്കോഴയിൽ ,കുരുക്കിയത്.

 

 

 

 

 


കെ എം മാണി ഭരിക്കുന്ന നിയമവകുപ്പ് ബാർ അനുമതിയുമായി ബന്ധപ്പെട്ട ഫയലിൽ ക്വറിയിട്ടു എന്നു പറഞ്ഞു കൊണ്ടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കെ.എം.മാണി ഏത് ഫയലിൽ ക്വറിയിട്ടാലും അത് ശരിയാക്കാനുള്ള മാർഗ്ഗം ഉമ്മൻ ചാണ്ടിക്കറിയാം. അതായത് ഉമ്മൻ ചാണ്ടി ഒരു തീരുമാനം എടുത്താൽ അത് തീരുമാനമായിരിക്കും. കാരണം കാബിനറ്റിൽ കൊണ്ടുപോയി ഏതു ക്വറിയും റാറ്റിഫൈ ചെയാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്.


സി പി എമ്മിന്റെ പിന്തുണയോടെ മാണി മുഖ്യമന്ത്രിയാകും എന്ന സംശയമാണ് മണിയെ കുരുക്കിയതെന്ന കാര്യം ഇന്ന് എല്ലാവർക്കമറിയാം. മാണി യുഡിഎഫ് വിട്ടപ്പോൾ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ നിന്നവർക്കൊക്കെ വാസ്തവം എന്താണെന്നറിയാം.

 

 


45 ശതമാനം സ്വത്തിന്റെ വർധനവാണ് ബാബുവിന്റെ കാര്യത്തിലുണ്ടായത്. തീരെ ദാരിദ്ര്യമുള്ള സാഹചര്യത്തിലാണ് ബാബു വളർന്നത്. ആദ്യമായി മന്ത്രിയായതോടെ ബാബുവിന്റെ സ്വഭാവം മാറി. പണം ഉണ്ടാക്കുന്നതിൽ മാത്രമായി അദ്ദേഹത്തിന്റെ ശ്രദ്ധ. ഏതുവിധേനയും പണമുണ്ടാക്കിയാൽ പണം നാണക്കേട് തീർക്കും എന്ന സിദ്ധാന്തമാണ് ബാബുവിന്റെത്. അതേ സമയം താൻ അഴിമതിക്കാരനേ അല്ലെന്ന് വരുത്തി തീർക്കാൻ ബാബു ശ്രമം തുടർന്നു. എന്നാൽ അതിനൊന്നും ഫലമുണ്ടായില്ല. ബാബുവിന്റെ മാർക്കറ്റിംഗ് സാങ്കേതികവിദ്യകളൊക്കെ പാളിയെന്നതാണ് വാസ്തവം.


കുടിക്കരുത് എന്ന് പരസ്യം ചെയ്ത ശേഷം കുടിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു ബാബുവിന്റെ തന്ത്രം. ഇതും ബാബുവിന്റെ വിപണി തന്ത്രമായിരുന്നു. അതിലും ഫലമുണ്ടായില്ല. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി പണം കൈക്കലാക്കാൻ തുടർന്നതോടെ സ്വന്തം സമ്പാദ്യവും ബാബു വർധിപ്പിച്ചുവെന്നാണ് സി പി എം പറയുന്നത്..

 

 

 

 

 


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയുള്ള സോളാർ കേസുകളുടെ പിന്നിലെ വില്ലനും ബാബുവായിരുന്നുവെന്നാണ് ആരോപണം.


സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ലൈംഗികപർവം കേരള ഹൈക്കോടതി കുട്ടയിലിട്ടിരുന്നു. കെ ബാബു ആനയിച്ചുകൊണ്ടു വന്ന ജസ്റ്റിസ് ശിവരാജനാണ് സോളാർ കേസിലെ നീല രംഗങ്ങൾ റിപ്പോർട്ടിൻ്റെ ഭാഗമാക്കി മുഖ്യമന്ത്രിക്ക് നൽകിയത്. ഇതോടെ സംശയനിഴലിലായത് മുൻ മന്ത്രി കെ.ബാബുവും വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുമാണ്.


കെ.ബാബു ഉമ്മൻ ചാണ്ടിയിൽ നിന്നും അകന്നു കഴിയുന്ന കാലത്താണ് ശിവരാജൻ റിപ്പോർട്ട് സമർപ്പിച്ചത്. ഉമ്മൻ ചാണ്ടി തന്നെ സഹായിച്ചില്ലെന്ന ചിന്തയിലായിരുന്നു. ബാബു. അന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും ബാബു ഏറെക്കുറെ ഔട്ടായിരുന്നു. അങ്ങനെ ഉമ്മൻ ചാണ്ടിയെ പകരം വീട്ടുകയായിരുന്നു എന്ന് കരുതുന്നവരുമുണ്ട്.

 

 

 

 


ജഡ്ജിമാർക്ക് പുനർ നിയമനം നൽകുന്ന പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ എക്കാലവും രാഷ്ട്രീയ നേതൃത്വവുമായി സമരസപ്പെട്ടു പോകാറാണ് പതിവ്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ജുഡീഷ്യൽ ഓഫീസർമാരെ എക്കാലവും സഹായിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാർ വിരമിക്കുമ്പോൾ പുനർ നിയമനം നൽകുന്നത് പതിവാണെന്നും അത്തരം നടപടികൾ ആശാസ്യമല്ലെന്നും പണ്ട് പി സി ജോർജ് പറഞ്ഞത് വെറുതെയല്ല.


ജസ്റ്റിസ് ശിവരാജൻ കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയാണ്. അദ്ദേഹത്തെ സോളാർ കമ്മീഷനായി നിയമിച്ചത് മുൻ മന്ത്രി കെ ബാബുവാണ്. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയായിരുന്നു ബാബുവിന്റെ തീരുമാനം. അന്നത്തെ അഡ്വക്കേറ്റ് ജനറൽ അടുത്തിടെ അന്തരിച്ച ദണ്ഡപാണിക്ക് ശിവരാജനെ നിയമിക്കുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. മുൻ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് വി .പി .മോഹൻകുമാറിനെ നിയമിക്കാനായിരുന്നു ദണ്ഡപാണിക്ക് താത്പര്യം. എന്നാൽ കാസർകോടുകാരനായ മോഹൻകുമാറിന് കെ കരുണാകരനുമായി അടുപ്പമുണ്ടായിരുന്നു എന്ന കാരണത്താലായിരുന്നു ഉമ്മൻ ചാണ്ടി അതിന് സമ്മതിക്കാതിരുന്നത്.

 

 

 


നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷനായിരിക്കെ ജസ്റ്റിസ് മോഹൻകുമാറിനെ ഉമ്മൻ ചാണ്ടി വിശ്വാസത്തിലെടുത്തിരുന്നില്ല. താൻ പറയുന്നത് പോലെ സോളാർ കമ്മീഷൻ അനുസരിക്കുമെന്നായിരുന്നു കെ. ബാബുവിന്റെ ഉറപ്പ്.


സർക്കാർ മാറി വന്നപ്പോൾ ജ. ശിവരാജൻ കാലുമാറി എന്നാണ് കോൺഗ്രസുകാർ പറയുന്നത്. പുതിയ തസ്തിക കിട്ടാനുള്ള നീക്കമായും ഇതിനെ വ്യാഖ്യാനിക്കുന്നു. അതെന്തായാലും സോളാർ കമ്മീഷൻ ഉമ്മൻ ചാണ്ടിക്ക് വളരെ ക്ഷീണമുണ്ടാക്കി. ഇരയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതോടെ ഉമ്മൻ ചാണ്ടിയുടെ സൽപ്പേര് തന്നെ ഇല്ലാതായി. അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം വരെ ഉയർന്നു. ഇതെല്ലാം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. കാരണം അത്രയേറെ ജനകീയ അടിത്തറയുള്ള നേതാവാണ് ഉമ്മൻചാണ്ടി. തീരെ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ കത്ത് എന്തിന് റിപ്പോർട്ടിന്റെ ഭാഗമാക്കി എന്ന് ചോദിക്കുന്നവർ നിരവധിയാണ്. അവിടെയാണ് സൽപേര് മൗലികാവകാശമാണെന്ന ഹൈക്കോടതി വിധിയുടെ പ്രസക്തി.

 

 

 

 


ശിവരാജൻ റിപ്പോർട്ടിലെ നിഗമനങ്ങൾ കോടതി തള്ളിയതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് റിപ്പോർട്ടിന്റെ വിശ്വാസ്യതയാണ്. അതായത് സോളാർ കമ്മീഷന്റെ നിഗമനങ്ങളിൽ പക്ഷപാതം ഉണ്ടായിരുന്നു എന്നാണ് കേരളത്തിന്റെ പരമോന്നതകോടതി കരുതുന്നത്. ഇത് തീർത്തും തെറ്റായ ഒരു പ്രവണതയാണ്. ഒരു ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ കോടതി കളയുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവമായിരിക്കാം.


ലോകായുക്തയിലും മനുഷ്യാവകാശ കമീഷനിലും എത്തുന്ന ജഡ്ജിമാർ പിന്നീട് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കാൻ പാടില്ലെന്ന നിയമ വ്യവസ്ഥ ജുഡീഷ്യൽ ഓഫീസർമാർക്കും ബാധകമാക്കിയാൽ ഇത്തരം കമ്മീഷനുകളുടെ സുതാര്യത ഉറപ്പാക്കാം. ഇല്ലെങ്കിൽ സർക്കാരിന്റെ കോടി കണക്കിന് രൂപ വെള്ളത്തിൽ ഒഴുകും. പ്രത്യേകിച്ച് സർക്കാർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ.

 

കെ ബാബുവിന് സംഭവിച്ച തന്ത്രപരമായ പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സാധാരണ ഇലക്ഷൻ കേസുകൾ വർഷങ്ങളെടുത്താണ് പൂർത്തിയാക്കാറുള്ളത്.ഇവിടെ എം.സ്വരാജിൻ്റെ പരാതിക്കെതിരെ കോടതിയിൽ പോയത് കെ.ബാബുവാണ്. അദ്ദേഹം കോടതിയെ സമീപിച്ചതുകൊണ്ടാണ് ഹൈക്കോടതിയിൽ നിന്നും ഇടക്കാല ഉത്തരവുണ്ടായത്. വിദഗ്ദ്ധ നിയമോപദേശം ലഭിക്കാത്തതു കൊണ്ടാണ് തന്ത്രശാലിയായ ബാബുവിന് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത്.

 

 

 

 

 

അയ്യപ്പനെ ഉപയോഗിച്ച് വോട്ടുപിടിച്ചു എന്നത് ചരിത്രമാണ്. തിരഞ്ഞടുപ്പ് വേളയിൽ തന്നെ സ്വരാജ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരുന്നു.അയ്യപ്പൻ ത്യപൂണിത്തുറകാർക്ക് ഒരു വികാരമാണ്. എറണാകുളത്തെ പരമ്പരാഗത മുന്നാക്ക വോട്ടുകൾ കേന്ദ്രീകരിക്കപ്പെടുന്ന മണ്ഡലമാണ് ത്യപൂണിത്തുറ. സ്വരാജിനെതിരെ ഹൈന്ദവ വികാരമിളക്കാൻ ബാബുവിന് കഴിഞ്ഞു. ബിജെപി നേതാവ് ഡോ.രാധാക്യഷ്ണനാണ് ബാബുവിനെതിരെ മത്സരിച്ചത്.രാധാകൃഷ്ണന് ബാബുവുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ ശക്തമായ മത്സരമാണ് ബി ജെ പിയും കോൺഗ്രസുമായി ഇവിടെ നടന്നത്. അയ്യപ്പൻ്റെ പോസ്റ്ററുകളും ബാബു തയ്യാറാക്കിയിരുന്നു എന്നതിന് തെളിവു ലഭിച്ചിരുന്നു.ഇത് കോടതിയിൽ ഹാജരാക്കി. താൻ കേസു ജയിക്കു മെന്ന കാര്യത്തിൽ സ്വരാജിന് ഒരു സംശയവുമില്ല.നിസാര വോട്ടിനാണ് ഇവിടെ സ്വരാജ് തോറ്റത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (20 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (31 minutes ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (41 minutes ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (50 minutes ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (1 hour ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (1 hour ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (5 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (5 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (5 hours ago)

Malayali Vartha Recommends