നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നിയമ പ്രകാരം അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നിയമ പ്രകാരം അറസ്റ്റില്‍. കൊലക്കേസിലടക്കം പ്രതിയായ പറട്ട അരുണ്‍ (37) ആണ് നാലാം തവണയും ഗുണ്ടാ നിയമ പ്രകാരം പൊലീസിന്റെ പിടിയിലായത്.
പുത്തന്‍പാലം വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയാണ് അരുണ്‍. കണ്ണമ്മൂല വാര്‍ഡില്‍ വയല്‍ നികത്തിയ വീട്ടില്‍ താമസിക്കുന്ന അരുണിനെ സാഗോക്ക് ടീമിന്റെ സഹായത്തോടെയാണ് പേട്ട പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ നാലാം തവണയാണ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുന്നത്.
അരുണിനെതിരെ പേട്ട, മെഡിക്കല്‍ കോളേജ്, വഞ്ചിയൂര്‍, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഗുണ്ടാ ആക്രമണം, കൊലപാതകശ്രമം, ആയുധ നിയമലംഘനം, സ്‌ഫോടകവസ്തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് നിരവധി കേസുകള്‍ നിലവിലുണ്ട്. പൊതുജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയായി അരുണ്‍ നിരന്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതോടെയാണ് പൊലീസ് ഇയാളെ നോട്ടമിട്ടത്.
നിരവധി കേസുകളില്‍ പ്രതിയായി പൊലീസിന് തലവേദനയായതോടെ സിറ്റി പൊലീസ് നല്‍കിയ ശുപാര്‍ശ പ്രകാരം ജില്ലാ കളക്ടര്‍ ഇയാളെ വീണ്ടും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുവാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു
" f
https://www.facebook.com/Malayalivartha
























