Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

പിണറായിയ്ക്ക് കഷ്ടകാലം മാറാന്‍ ജപിച്ച ജനബന്ധന്‍ ചരട്. കര്‍മ്മി ഗോവിന്ദന്‍ ,കൂടോത്രത്തില്‍ പ്രതിപക്ഷവും പൊള്ളും.

30 MARCH 2023 03:14 PM IST
മലയാളി വാര്‍ത്ത

പാര്‍ട്ടിയേയും പിണറായി വിജയനേയും രക്ഷിക്കാനായി ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങുമ്പോഴും ലോകായുക്തയുടെ വിധിയും , ഇഡിയുടെ കേസ് അന്വേഷണവും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്‌സിപിഎമ്മിന് എന്ന് എല്ലാവര്‍ക്കുമറിയാം. ദുരിതാശ്വാസ നിധി ദരുപയോഗത്തില്‍ ലോകായുക്തയ്ക്ക് ഇനി വിധി പറയാതിരിക്കാനാവില്ല.  വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലോകായുക്തയില്‍ പരാതി നല്കാനാണ് ഹൈക്കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ ആവശ്യപ്രകാരം ലോകായുക്ത ഫയലുകള്‍ തട്ടിയെടുത്ത് വിധി പറയാനായി തയ്യാറെടുക്കുകയാണ്. ദുരിതാശ്വാസ നിധി തട്ടിപ്പില്‍ അഴിമതിയും സ്വജന പക്ഷപാതവും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

വിധി വന്നാല്‍ നിര്‍ബന്ധമായും ജനപ്രതിനിധികള്‍ രാജിവെയ്ക്കണമെന്ന വ്യവസ്ഥ നിലനില്ക്കുന്നതിനാല്‍ അപ്പീല്‍ സാധ്യത പോലുമില്ല. പിണറായി ഉള്‍പ്പടെ പതിനെട്ട് പേര്‍ക്ക് ഇപ്പോഴത്തെ സ്ഥാനങ്ങള്‍ നഷ്ടപ്പെടും. അങ്ങനെ വന്നാല്‍ കേരള രാഷ്ട്രീയം മറ്റൊരു വഴിതിരിവിലേയ്ക്ക് പോകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. അതേ സമയം ഇഢി അന്വേഷിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ കോഴ കേസ് എന്നിവയില്‍ മുഖ്യമന്ത്രിയ്ക്ക് ചുറ്റുമുള്ളവരെയെല്ലാം ഇഡി വല വീശി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. മുഖ്യനിലേയ്ക്കും അന്വേഷണം എത്താനാണ് സാധ്യത. ലാവ്‌ലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അടിക്കടി മാറ്റിവെച്ചു കൊണ്ടിരിക്കുന്ന കേസിലും വിധി സിപിഎമ്മിന് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് വ്യക്തം.

ത്രിപുരയിലെ സഖ്യത്തോടെ സിപിഎമ്മിന്റെ സ്ഥാനം ഇനി കേരളത്തില്‍ മാത്രമായി ഒതുങ്ങുമെന്നൊര ധാരണ പരത്താന്‍ ഇടയായിട്ടുണ്ട്. ശബരിമല സത്രീപ്രവേശന പ്രശ്‌നത്തില്‍ പാര്‍ട്ടി വിശ്വാസികളെ കണ്ടില്ലെന്നും ആരുടെയോ ഹിഡന്‍ അജന്‍ഡ നടപ്പിലാക്കാന്‍ തയ്യാറായെന്നും ജനത്തിന് ബോധ്യമായിട്ടുണ്ട്. വിവാദ വിഷയങ്ങളില്‍ നിന്നെല്ലാം മുഖ്യമന്ത്രി ഒളിച്ചോടുന്നത് അദ്ദേഹത്തിന്റെ ഗ്രാഫ് കുത്തെ താഴ്ത്തിയിട്ടുണ്ട്. എല്ലാറ്റിനേക്കാളുമുപരി കണ്ണൂരില്‍ പാര്‍ട്ടി ഭിന്നിക്കുന്നത് സിപിഎമ്മിന്റെ പാളയത്തില്‍ പടയെ സൂചിപ്പിക്കുന്നുണ്ട്. എന്തായാലും കേരളത്തില്‍ പാര്‍്ട്ടിയ്ക്ക് ബഹുജന പിന്‍തുണ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തം. പണ്ട് രക്തസാക്ഷികളെ സൃഷ്ടിച്ചാണ് പാര്‍ട്ടി വളര്‍ന്നതെങ്കില്‍ ഇന്ന് രക്തസാക്ഷികളുണ്ടാകുന്നത് പാര്‍ട്ടിയ്ക്ക് വലിയ ദോഷകരമായി മാറിയിരിക്കുന്നു. കൊല്ലുന്നവരാരായാലും സിപിഎമ്മിന് തന്നെ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

ബിജെപിയ്ക്ക് വളരാന്‍ സിപിഎം സഹായിച്ചെന്ന ആരോപണം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ വന്നു കൊണ്ടിരിക്കുകയാണ്. അതുമാത്രവുമല്ല പ്രതിപക്ഷത്തിന് വിലസാന്‍ ആവശ്യത്തിലേറെ വിഷയങ്ങള്‍ അങ്ങോട്ട് നല്കുന്നുമുണ്ട്. കയറൂരിവിട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സേനയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കാവുന്നില്ല. മന്ത്രിമാര്‍ പരിചയക്കുറവ് കാരണം പലതും വിളിച്ചു പറയുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ യഥാര്‍ത്ഥ പ്രതിനിധികളല്ലാതെ നിരീക്ഷക വേഷം കെട്ടിയെത്തുന്നവര്‍ പാര്‍ട്ടിയേയല്ല ന്യായീകരിക്കുന്നത് മറിച്ച് മുഖ്യമന്ത്രിയുടെ പുകഴത്താനാണ് ശ്രമിക്കുന്നത്. മന്ത്രിമാര്‍ പലപ്പോഴായി നടത്തിയിട്ടിള്ള പ്രസ്താവനകള്‍ പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി കൊടുക്കുന്നതുപോലെയായി. ഭരണത്തില്‍ പാര്‍ട്ടി ഇടപെടല്‍ കുറഞ്ഞതാണ് ഇതിനൊക്കെ കാരണം. പൊതുജനവും സാധാ പാര്‍ട്ടി പ്രവര്‍ത്തകരും ചിന്താശേഷിയുള്ളവരാണെന്ന കാര്യം പാര്‍ട്ടി നേതാക്കള്‍ മറന്നാണ് പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതും.

സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എന്നു പറയുമ്പോഴും മുഖ്യമന്ത്രിയുടെ കീഴിലുള്ള ദുരിതാശ്വാസ നിധിയില്‍ നടന്ന കൊള്ളകള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും നിശബ്ദത പാലിക്കുന്നത് സമൂഹത്തില്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്തുന്നതിനിടയാക്കിയിട്ടുണ്ട്.

ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള തീവ്ര ഇടപെടലുകളിലേക്കാണ് സിപിഎം രക്ഷാബന്ധന്‍ പിരപാടിയുമായി വീടുകളിലേയക്കിറങ്ങുന്നത്. എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനം തീരുമാനിച്ചതുള്‍പ്പെടെയുള്ള സംഘടനാ കടമകളുടെ നടപ്പാക്കല്‍ പരിശോധന പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റും ഇതു ചര്‍ച്ച ചെയ്തു. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷം താഴേത്തട്ടിലേക്കു വിലയിരുത്തല്‍ വ്യാപിപ്പിക്കും.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിക്കാന്‍ സാധിച്ചെങ്കിലും ജനകീയ ബന്ധത്തില്‍ പോരായ്മകളുണ്ടെന്നു സിപിഎം വിലയിരുത്തിയിരുന്നു. ഇതു പരിഹരിക്കാനായി ഓരോ വിഭാഗത്തെയും പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള മാര്‍ഗങ്ങളും ആവിഷ്‌കരിച്ചു. ഇതു എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്ന  പരിശോധനയും തുടര്‍ നിര്‍ദേശങ്ങളുമാണ് ആവിഷ്‌കരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിരോധ ജാഥ പാര്‍ട്ടിയുടെ രാഷ്ട്രീയ വിദ്യാഭ്യാസ പരിപാടിയായി മാറിയെന്നു യോഗം വിലയിരുത്തി. പാര്‍ട്ടിയുടെ നയങ്ങളും  കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നിലപാടും   ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നാണ് പാര്‍ട്ടി വിലയിരുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (21 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (32 minutes ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (42 minutes ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (51 minutes ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (1 hour ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (1 hour ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (5 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (5 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (5 hours ago)

Malayali Vartha Recommends