Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

തോമസ് ഐസകിന്റെ പൊങ്ങച്ചത്തിനും ഖജനാവ് ചോര്‍ത്തുന്ന മുഖ്യന്‍. ഉളുപ്പില്ലാത്ത കമ്മി കൂട്ടങ്ങള്‍.

30 MARCH 2023 03:21 PM IST
മലയാളി വാര്‍ത്ത

സിപിഎം പാര്‍ട്ടിക്കാരെ ബാധിക്കുന്ന ഏത് പ്രശ്‌നത്തിനും ഖജനാവിലെ പണം ചോര്‍ത്തി നല്കുന്ന പിണറായി സ്റ്റൈല്‍ ഭരണത്തിന്റെ മറ്റൊരു കൊള്ളകൂടി പുറത്ത്. തോമസ് ഐസക് മുന്‍പ് നടത്തിയ ഒരു ഗീര്‍വാണ ലേഖനത്തിന്റെ പേരില്‍ നടക്കുന്ന മാനനഷ്ടക്കേസിന് തുക നല്കി കൊണ്ടാണ് പിണറായി സര്‍ക്കാര്‍ പാര്‍ട്ടി ക്കൂറ് വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്. പെരിയ ഇരട്ടകൊലക്കേസിലും ,സര്‍വ്വകലാശാസ കേസുകളിലും തുടങ്ങി സിപിഎം പ്രവര്‍ത്തകര്‍ എതിരെ വരുന്ന ഏത് കേസിലും സര്‍ക്കാര്‍ അനാവശ്യമായി കക്ഷി ചേര്‍ന്ന് ഖജനാവിലെ ലക്ഷങ്ങളല്ല കോടികളാണ് മുടിക്കുന്നത്.

ലോട്ടറി രാജാവായ സാന്‍ഡിയോഗോ മാര്‍ട്ടിനെതിരേ മാതൃഭൂമി പത്രത്തില്‍ തോമസ് ഐസക് എഴുതിയ ലേഖനത്തിന്റെ പേരില്‍ വന്ന കേസിനായി ചെലവിടുന്നതും നികുതിപ്പണം തന്നെയാണ്. സാന്‍ഡിയോഗോ മാര്‍ട്ടിന്‍ തോമസ് ഐസകിനെതിരേ നല്‍കിയ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. സിക്കിമിലെ ഗാങ്ടോക്ക് ജില്ലാ കോടതിയിലാണ് മുന്‍ ധനമന്ത്രിക്കെതിരായ കേസ് നടക്കുന്നത്. നിലവില്‍ കിഴക്കന്‍ ഗാങ്ടോക്കില്‍ പ്രാക്റ്റീസ് ചെയ്യുന്ന സുപ്രിം കോടതി അഭിഭാഷകനായ സാങ്പോ ഷെര്‍പയെ ആണ് തോമസ് ഐസകിനു വേണ്ടി കേസ് നടത്താന്‍ അഡ്വക്കേറ്റ് ജനറല്‍ ഏല്‍പിച്ചിരിക്കുന്നത്.

സാങ്പോ ഷെര്‍പയ്ക്ക് ഓരോ കേസിനും ഒരുലക്ഷം രൂപയാണ് ഫീസായി നല്‍കേണ്ടത്. ഇതിനു പുറമെ ഓരോ ദിവസവും ഹാജരാകുന്നതിന് 15,000 രൂപ വീതവും നല്‍കണം. കൂടാതെ മറ്റു ചെലവുകളും വഹിക്കുക സര്‍ക്കാരാണ്.നിലവില്‍ രണ്ടു കേസുകളിലായി രണ്ടു ലക്ഷത്തിലേറെ രൂപ അഭിഭാഷകന് ഗാങ്ടോകിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ബ്രീഫ് ഹാന്‍ഡ്ലിങ് നടത്തുന്നതിന് ചെലവു വരും.

2019 ഡിസംബര്‍ 19ലാണ് അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസകിന്റെ ലേഖനം  ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്. സാന്‍ഡിയാഗോ മാര്‍ട്ടിനെതിരായ ചില പരാമര്‍ശങ്ങളുടെ പേരില്‍ പത്രത്തിനെതിരേയും ലേഖകനെതിരേയുമായിരുന്നു നിയമ നടപടി. സുപ്രിം കോടതി വരെ നിയമപോരാട്ടം നടത്തിയ പത്രം ഒടുവില്‍ ക്ഷമാപണം നടത്തുകയായിരുന്നു. മാര്‍ട്ടിനെ ലോട്ടറി മാഫിയ തലവന്‍ എന്ന് വിശേഷിപ്പിച്ചതാണ് പത്രത്തെ കോടതി കയറ്റിയത്.

കഴിഞ്ഞവര്‍ഷം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, പണത്തട്ടിപ്പു കേസില്‍ മാര്‍ട്ടിന്റെയും കമ്പനികളുടെയും 173 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരുന്നു. സിക്കിം സര്‍ക്കാരിന് മാര്‍ട്ടിനും കൂട്ടാളികളും 910.29 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരേ സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗം കൊച്ചി യൂണിറ്റും കേസെടുത്തിരുന്നു. കേരളത്തില്‍ വി.എസ്. അച്യുതാനന്ദന്‍ ശക്തമായ ഭാഷയില്‍ മാര്‍ട്ടിനെ വിമര്‍ശിക്കുകയും അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്ന സമയത്താണ് സിപിഎം കണ്ണൂര്‍ ലോബി മാര്‍ട്ടിനില്‍ നിന്ന് ഒരു കോടി രൂപ സംഭാവനയെന്ന പേരില്‍ വാങ്ങിയത്.

അന്യസംസ്ഥാന ലോട്ടറിയ്‌ക്കെതിരെ തെരുവില്‍ സമരം നടക്കുമ്പോള്‍ സിപിഎം സമരം ഒത്തുതീര്‍പ്പാക്കാനാണ് പണം പറ്റിയതെന്ന് അന്നത്തെ വി.എസ്.പക്ഷക്കാര്‍ ആഞ്ഞടിച്ചിരുന്നു. മാര്‍ട്ടിനെയും അയ്യാളുടെ ലോട്ടറി സാമ്രാജ്യത്തേയും കേരളത്തില്‍ നിന്നും തുരത്താന്‍ സിപിഎം പിന്‍തുണയില്ലാതെ പിന്നെ വി.എസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് നടന്നത്. പോരാട്ടം ശക്തമായപ്പോള്‍ മാര്‍ട്ടിനില്‍ നിന്നും പണം വാങ്ങിയവരും ആനുകൂല്യം പറ്റിയവരും വെട്ടിലായി. ഒടുവില്‍ കേരള സമൂഹത്തോട് മാപ്പ് പറഞ്ഞ് മാര്‍ട്ടിന് പണം തിരികെ നല്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

പണം കൈപറ്റിയ ഇ.പി.ജയരാജന്‍ തന്നെയാണ് പണം തിരികെ നല്കാനായി മാര്‍ട്ടിനെ അന്വേഷിച്ച് പോയത്. ചെക്കുമായി ഇ.പി അഴിമതി പണം തിരികെ കൊടുക്കാനായി അലഞ്ഞതും അതു സംബന്ധിച്ചുള്ള വിവാദങ്ങളും സിപിഎമ്മില്‍ വലിയ ഉള്‍പാര്‍ട്ടി കലഹങ്ങള്‍ക്കാണ് വിഴിയൊരുക്കിയത്. അന്യ സംസ്ഥാന ലോട്ടറി നിരോധിച്ചതോടെ കേരള ലോട്ടറിയുടെ നല്ലകാലം പിറക്കുകയായിരുന്നു.മദ്യം കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ രണ്ടാം സ്ഥാനം ലോട്ടറിയ്ക്കായി മാറി. അന്നത്തെ വി.എസിന്റെ പോരാട്ടത്തെ ശക്തമായി എതിര്‍ത്തവരുടെ കൂട്ടത്തില്‍ തോമസ് ഐസകും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ധനമന്ത്രിയായപ്പോഴാകട്ടെ ലോട്ടറി വരുമാനത്തില്‍ തൂങ്ങിയാണ് കഞ്ഞി പോലും കുടിച്ചു പോയിരുന്നത്. അങ്ങനെയുള്ള തോമസ് ഐസകിന്റെ വിടുവായിത്തരത്തിന് ഇപ്പോള്‍ സര്‍ക്കാര്‍ ഫണ്ട് ചിലവഴിച്ച് കേസ് നടത്താനും സിപിഎമമിന് ലേശം പോലും ഉളുപ്പില്ലേയെന്ന ആക്ഷേപമാണുയരുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (22 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (33 minutes ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (43 minutes ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (52 minutes ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (1 hour ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (1 hour ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (5 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (5 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (5 hours ago)

Malayali Vartha Recommends