കെഎസ്ആര്‍ടിസികളില്‍ മിന്നല്‍ പരിശോധന... ക്രമക്കേട് കണ്ടെത്തുന്ന ഉദ്യോഗസ്ഥന് ഈടാക്കുന്ന പിഴത്തുകയുടെ 25% പാരിതോഷകമായി നല്‍കും

സര്‍വീസുകളിലെ വരുമാന ചോര്‍ച്ച തടയുന്നതിനായി പരിശോധന ശക്തമാകാന്‍ കെഎസ്ആര്‍ടിസി. ഇതിനായി ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു ദിവസം 12 ബസ് പരിശോധിക്കണമെന്ന് സി.എം.ഡിയുടെ നിര്‍ദ്ദേശം നല്‍കി. കൂടാതെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു മാസം 20 ബസിലെങ്കിലും പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്. ക്രമക്കേട് കണ്ടെത്തുന്ന ഉദ്യോഗസ്ഥന് ഈടാക്കുന്ന പിഴത്തുകയുടെ 25% പാരിതോഷകമായി നല്‍കും.
ടിക്കറ്റ് ഇല്ലാത്ത യാത്രക്കാര്‍, ടിക്കറ്റ് ഇല്ലാത്ത ലഗ്ഗേജ്, യാത്രക്കാരനൊപ്പമല്ലാത്ത ലഗേജ് എന്നിവ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കണ്ടക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകും. തുക ഈടാക്കി ടിക്കറ്റ് നല്‍കാത്ത കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ജീവനക്കാര്‍, സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള കേസ്സുകളില്‍ സര്‍ക്കുലര്‍ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം കോര്‍പ്പറേഷന് നഷ്ടം വരുത്തിയ തുകയുടെ 10 മടങ്ങ് തുക ഈടാക്കുമെന്നും മെമ്മോറാണ്ടത്തില്‍ അറിയിച്ചു.
ടിക്കറ്റ് നല്‍കുന്നതില്‍ രണ്ട് തവണ വീഴ്ച വരുത്തിയാല്‍ പിരിച്ചുവിടല്‍ നടപടിക്കൊപ്പം ക്രിമിനല്‍ കുറ്റവും ചുമത്തും. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലും പരിശോധന ശക്തമാക്കണം എന്ന നിര്‍ദേശമുണ്ട്. ബസ് ജീവനക്കാരുടെ പെരുമാറ്റവും ജോലിയിലെ കൃത്യതയായും ഇത്തരം പരിശോധങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും മെമ്മോറാണ്ടം വ്യക്തമാക്കുന്നു. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര വര്‍ധിച്ചുവെന്ന കണ്ടെത്തലിലാണ് നടപടികള്‍ സ്വീകരിക്കാന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ നടപടികള്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha
























