Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

കോടതിയില്‍ ഹാജരാകണം... എല്ലാ മോഷ്ടാക്കളുടെയും പേരില്‍ മോദി എന്നുള്ളത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ പട്ന കോടതിയിലെ കേസ് പുലിവാലില്‍; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചു; 12-ന് പട്‌ന കോടതിയില്‍ ഹാജരാകണം; പരാമര്‍ശത്തിന്റെ പേരില്‍ ബ്രിട്ടനിലും കോടതി കയറ്റുമെന്ന് ലളിത് മോദി

31 MARCH 2023 10:44 AM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി എന്ന് ആഞ്ഞടിക്കാന്‍ തുടങ്ങിയോ അന്ന് മുതല്‍ കഷ്ടകാലമായി. ഇപ്പോഴിതാ സകല മോദിമാരും കേസുമായി രംഗത്തെത്തുകയയാണ്. എല്ലാ മോഷ്ടാക്കളുടെയും പേരില്‍ മോദി എന്നുള്ളത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ചതിനുപിന്നാലെ സമാനകേസില്‍ പട്ന കോടതിയും രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചു.

ഏപ്രില്‍ 12-ന് ഹാജരായി മൊഴി നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരേ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഇത്. കര്‍ണാടകത്തിലെ കോലാറില്‍ കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പുകാലത്ത് രാഹുല്‍ നടത്തിയ പ്രസംഗത്തിനെതിരേ മുതിര്‍ന്ന ബി.ജെ.പി. നേതാവും രാജ്യസഭാ എം.പി.യുമായ സുശീല്‍ കുമാര്‍ മോദിയാണ് പട്ന എം.പി.-എം.എല്‍.എ. കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2019 ഏപ്രിലില്‍ത്തന്നെ രാഹുല്‍ ജാമ്യംനേടിയിരുന്നു.

ബിഹാറിലെ കട്യാറിലും ഈ വിഷയത്തില്‍ രാഹുലിന്റെ പേരില്‍ കേസുണ്ട്. സൂറത്തിലുണ്ടായപോലുള്ള വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ കേസുകളില്‍ സൂക്ഷ്മത പാലിക്കണമെന്ന് രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരേ വിഷയത്തിലുള്ള വിവിധ കേസുകള്‍ ഒന്നിച്ച് വാദംകേള്‍ക്കുന്നതിനായി ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും.

അതേസമയം, രാഹുല്‍ 12-ന് പട്നയില്‍ ഹാജരാവുമോ എന്ന് ഉറപ്പില്ല. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ രാഹുലിന്റെ അഭിഭാഷകന്‍ അന്‍ഷൂല്‍ കുമാര്‍ ആവശ്യപ്പെട്ടേക്കും.

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ, അതേ പരാമര്‍ശത്തിന്റെ പേരില്‍ ബ്രിട്ടനിലും കോടതി കയറ്റുമെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. തന്നെ അഴിമതിക്കാരനും തട്ടിപ്പുകാരനുമാക്കി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലളിത് മോദി രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്.

കേസുകളില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് 2010 മുതല്‍ ബ്രിട്ടനില്‍ കഴിയുന്ന ലളിത് മോദി, ട്വിറ്ററിലൂടെയാണ് രാഹുലിനെതിരെ പരാതിയുമായി ബ്രിട്ടനിലെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്. കോടതിയില്‍ രാഹുല്‍ സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ലളിത് മോദി കുറിച്ചു.

മോദി പരാമര്‍ശത്തില്‍ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ച രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ചൂടുപിടിച്ചു നില്‍ക്കുന്നതിനിടെയാണ്, സമാന പരാമര്‍ശത്തില്‍ രാഹുലിനെ ബ്രിട്ടനിലും കോടതി കയറ്റുമെന്ന ലളിത് മോദിയുടെ ഭീഷണി. 'എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പൊതുവായ പേര് വന്നത്' എന്നായിരുന്നു 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം.

എന്ത് അടിസ്ഥാനത്തിലാണ് തന്നെ തട്ടിപ്പുകാരനായും ഒളിച്ചോട്ടക്കാരനായും രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുന്നതെന്ന് ലളിത് മോദി ചോദിച്ചു. ഒരു കേസില്‍പോലും തന്നെ ഇതുവരെ കുറ്റക്കാരനായി വിധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ താനൊരു സാധാരണ പൗരനാണ്. മോദി കുടുംബം ഇന്ത്യയ്ക്കായി നല്‍കിയ സംഭാവനകളും ലളിത് മോദി ട്വീറ്റില്‍ വിശദീകരിച്ചു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) എന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ടൂര്‍ണമെന്റിലൂടെ രാജ്യത്തിനു നല്‍കിയ സംഭാവനകളും മോദി എടുത്തുപറഞ്ഞു. 100 ബില്യന്‍ ഡോളറോളമാണ് ഈ ടൂര്‍ണമെന്റിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചതെന്നും മോദി അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളില്‍ ഒട്ടേറേപ്പേര്‍ക്കു വിദേശത്ത് സ്വത്തുവകകളുണ്ടെന്നും ലളിത് മോദി ആരോപിച്ചു. അവരുടെ സ്വത്തിന്റെ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും തന്റെ പക്കലുണ്ടെന്നും ലളിത് മോദി അവകാശപ്പെട്ടു. ഇന്ത്യയില്‍ കൃത്യമായ നിയമനിര്‍മാണം നടക്കുന്ന മുറയ്ക്ക് താന്‍ തിരികെ വരുമെന്നും ലളിത് മോദി കുറിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ലളിത് മോദി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു. കോടതിയില്‍ രാഹുല്‍ സ്വയം വിഡ്ഢിയായി മാറുന്നതിന് സാക്ഷിയാകാന്‍ കാത്തിരിക്കുകയാണെന്നും ലളിത് മോദി കുറിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (1 hour ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (2 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (2 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (3 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends