Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

 റോഡരികിലെ ഓടയ്ക്കുള്ളിലേക്ക് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍പ്പെട്ട് കിടന്നിരുന്നയാളുടെ ജീവന്‍ രക്ഷിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും കണ്ടക്ടറും മാതൃകയായി

31 MARCH 2023 08:51 AM IST
മലയാളി വാര്‍ത്ത

റോഡരികിലെ ഓടയ്ക്കുള്ളിലേക്ക് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍പ്പെട്ട് കിടന്നിരുന്നയാളുടെ ജീവന്‍ രക്ഷിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും കണ്ടക്ടറും മാതൃകയായി.


കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ പണ്ടപ്പിള്ളി സ്വദേശി ബിനു ജോണും കണ്ടക്ടര്‍ അഞ്ചല്‍ സ്വദേശി പ്രാണ്‍കുമാറും മാതൃകയായത്.ഇന്നലെ പുലര്‍ച്ചെ 5.40-ന് കൂത്താട്ടുകുളത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ കാക്കൂര്‍ കൂരാപ്പിള്ളി കവലയ്ക്കു സമീപത്തായി ഓട്ടോ അപകടത്തില്‍പ്പെട്ടത് ബസ് ഡ്രൈവര്‍ ബിനുവിന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി.



പാല്‍ കയറ്റിയെത്തിയ ഗുഡ്സ് ഓട്ടോയുടെ ലൈറ്റുകള്‍ തെളിഞ്ഞും എന്‍ജിന്‍ ഓഫാകാത്ത നിലയിലുമായിരുന്നു. ബസ് നിര്‍ത്തി ബിനു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. കണ്ടക്ടര്‍ പ്രാണ്‍കുമാറും യാത്രക്കാരും കൂടെയെത്തി.

മറിഞ്ഞുകിടന്ന വാഹനത്തിന്റെ വാതിലിലും ഓടയിലുമായി ഓട്ടോ ഡ്രൈവര്‍ പാമ്പാക്കുട സ്വദേശി ബാബു (50) കുരുങ്ങിക്കിടക്കുകയായിരുന്നു. ഓട്ടോയുടെ മുന്‍ചക്രവും ഒരു പിന്‍ചക്രവും ഓടയ്ക്കുള്ളിലായിരുന്നു. ഓട്ടോ ഉയര്‍ത്തി അവശ നിലയിലായിരുന്ന ബാബുവിനെ പുറത്തെടുത്തു. മുഖത്തും കഴുത്തിലും മുറിവേറ്റ നിലയിലായിരുന്നു.



കെ.എസ്.ആര്‍.ടി.സി. ബസ് പരിക്കേറ്റയാളുമായി പിറവം താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. ഉടന്‍തന്നെ അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു. ബസ് പിന്നീട് എറണാകുളത്തേക്ക് സര്‍വീസ് തുടര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയ ഡ്രൈവര്‍ ബിനു, കണ്ടക്ടര്‍ പ്രാണ്‍കുമാര്‍ എന്നിവരെ കെ.എസ്.ആര്‍.ടി.സി. തൊഴിലാളികള്‍ അനുമോദിക്കുകയുണ്ടായി. തക്ക സമയത്ത് അവര്‍ അവിടെയെത്തിയതു മൂലം ഓട്ടോ ഡ്രൈവറെ രക്ഷപ്പെടുത്താനായി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (1 hour ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (2 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (2 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (2 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends