സമീപവാസിയുടെ വീടിനുള്ളില്‍ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...

സമീപവാസിയുടെ വീടിനുള്ളില്‍ യുവാവിനെ പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. നൂറനാട് പുലിമേല്‍ കൂമ്പളൂര്‍ വീട്ടില്‍ പരേതനായ രവീന്ദ്രന്റെ മകന്‍ ജിതേഷ് (38) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയായുള്ള പുലിമേല്‍ ശിവശൈലത്തില്‍ രാമചന്ദ്രന്‍ നായരുടെ ഇരുനില വീടിന്റെ താഴത്തെ നിലയില്‍ പൂമുഖത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രന്‍ നായര്‍ക്കും (76 ) മകള്‍ ആശയ്ക്കും (46) പൊള്ളലേറ്റിരുന്നു. ആശ ഇടപ്പോണുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വീടിനുള്ളില്‍ തീ ആളിപ്പടര്‍ന്നിരുന്നു.
രണ്ടു നിലകളിലെയും ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറിയ നിലയിലാണ്. മൃതദേഹം കിടന്നിരുന്ന പൂമുഖത്ത് ടൈലുകള്‍ പൊട്ടിയിളകിയിട്ടുണ്ട്. ഫര്‍ണിച്ചറുകളും, ടെലിവിഷന്‍, ഫാന്‍ തുടങ്ങിയവും കത്തിനശിച്ചു. വിവരം അറിഞ്ഞ് നൂറനാട് പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. പെട്രോള്‍ ഉപയോഗിച്ച് ജിതേഷ് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. എറണാകുളം,പുനലൂര്‍ എന്നിവിടങ്ങളിലായി ഹെവി വാഹനം ഓടിക്കുകയാണ് അവിവാഹിതനായ ജിതേഷ്.
രാമചന്ദ്രന്‍ നായരുടെ വീടുമായി വളരെ അടുപ്പമുള്ള ജിതേഷ് ഇവരുടെ സഹായി കൂടിയാണ്. ഇവരുടെ ഡ്രൈവറായും ജിതേഷ് ജോലി ചെയ്തിരുന്നു. 6 മാസം മുമ്പാണ് ഇവിടുത്തെ വാഹനം വിറ്റത്.
ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുന്ന ആശ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സംഭവ സമയം രാമചന്ദ്രന്‍ നായരും ഭാര്യ ഉമയമ്മയും ആശയും രണ്ട് ചെറുമക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് ജിതേഷ് വീട്ടിലുണ്ടായിരുന്നുവെന്നും ഉച്ച ഭക്ഷണം തയ്യാറായ സമയം ഒരു ഫോണ്‍ വന്നപ്പോള്‍ ഭക്ഷണം കഴിക്കാതെ ബൈക്കുമെടുത്ത് പോകുകയുമായിരുന്നെന്ന് അമ്മ വസുമതി പറഞ്ഞു. നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസും ആലപ്പുഴ നിന്നെത്തിയ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. കൂടുതല്‍ അന്വേഷണത്തിലേ സംഭവം സംബന്ധിച്ച വ്യക്തയുണ്ടാവൂ എന്ന് സി.ഐ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജിതേഷിന്റെ ബന്ധുക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha
























